jisha's Faith journey
bible related
നമ്മെ അറിയുന്ന ദൈവം 🙏🏻🙏🏻
Our 🥳one day VBS FAMA 2026 🥳🥰😇 # courtesy to my Achachan (Shaji Joseph ).
My little girl ♥️♥️🥰
“A precious moment at the YPCA music concert — my Achachan sang a lovely Hindi song that echoed with warmth and grace. So proud of him! 🎤✨❤️”
07/06/2026
02/06/2026
We had a blessed fellowship with the man of God pr. Paul Gopla Krishnan❤️🙏🏻🙏🏻🙏🏻🙏🏻
25/05/2026
നമ്മളുടെ ജീവിതം ഒന്ന് ചിന്തിച്ചു നോക്കിയാൽ ഒരു ഗ്രാഫ് പോലെ ആണ് അല്ലേ ചില സമയങ്ങളിൽ അത് ഉയർന്നു ഇരിക്കും ചിലപ്പോൾ തീരെ താഴ്ന്ന് പോകും. അതേ ബുദ്ധിമുട്ടിലും പ്രയാസത്തിലും കൂടെ കടന്നു പോകുമ്പോൾ നാം പലപ്പോഴും ഓർത്തു പോകും ഇതിൽ നിന്നും ഒരു ഉയർച്ച ഉണ്ടാകൂമോ എന്ന്. ദൈവം എന്നെ കൈ വിട്ടോ, എന്റെ പ്രാർത്ഥന കേൾക്കുന്നില്ലേ എന്നൊക്കെ.
നിങ്ങൾക്ക് അറിയാമോ ഒരു കഴുകൻ തന്റെ കുഞ്ഞുങ്ങളെ എങ്ങനെ ആണ് പറക്കാൻ പഠിപ്പിക്കുന്നതയെന്നു. സാധാരണ കഴുകൻ കൂടു ഉണ്ടാകുന്നത് വളരെ ഉയരത്തിൽ ഉള്ള മരങ്ങളിൽ ആണ്. വലിയ ചില്ലകൾ ഒടിച്ചു അതുകൊണ്ട് കൂട് ഉണ്ടാക്കുന്നു. തന്റെ ചിറകുകൾ കൊത്തിയിട്ട് കൂടിന്റെ ഉൽഭാഗം മൃദു ആക്കുന്നു. അതിൽ മുട്ട യിട്ട് വിരിക്കുന്നു. കുഞ്ഞുങ്ങൾ ഒരു വിധം പറ ക്കാറാകുമ്പോൾ
അതിനെ പറക്കാൻ പഠിപ്പിക്കാൻ തുടങ്ങുന്നു. തന്റെ കുഞ്ഞുങ്ങളെ അത് കൊതിയെടുത് വളരെ ഉയരത്തിൽ പറക്കുന്നു. അവിടുന്ന് അതിനെ താഴ്യ്ക്കിടുന്നു. വളരെ ഉയരങ്ങളിൽ നിന്നും താഴ്യ്ക്കുള്ള വീഴ്ചയിൽ ആ കുഞ്ഞു കഴുകൻ ചിന്തിക്കും ഇവിടം കൊണ്ട് ഞാൻ തീരാൻ പോകുവാണെന്നു. പക്ഷെ തള്ള കഴുകൻ തന്റെ കുഞ്ഞു 💗താഴെ നിലം പതിക്കും എന്ന് കാണുമ്പോൾ തന്റെ ചിറകുകൾ വിരിച്ച് താഴ് ക്കു പറന്നു ചെന്ന് തന്റെ കുഞ്ഞിനെ തന്റെ ചിറകിൽ വഹിച്ചു മുകളിലേക്കു പറന്നു ഉയരുന്നു. ആ കുഞ്ഞു ആ ചിറകിൽ സുരക്ഷിതയാണ്.
ഇത് പോലെ തന്നെ ആണ് പ്രിയരേ 🥰 നമ്മുടെ ദൈവം നമ്മളെയും പരിപാലിക്കുന്നത്.
കഷ്ട്ടതയുടെ താഴ്വരയിൽ കൂടി കടന്നു പോയാലും നമ്മളെ പൊന്നു പോലെ പോറ്റി പ്പുലർത്തുന്ന ഒരു ദൈവം നമ്മോടു കൂടെ ഉണ്ട്. 🙏🏻🙏🏻🥰🥰
കഴുകൻ തന്റെ കൂട് അനക്കി
കുഞ്ഞുങ്ങൾക് മീതെ പറക്കുന്നത് പോലെ
താൻ ചിറക് വിരിച്ച് അവനെ എടുത്ത് തൻറെ ചിറകിൻ മേൽ അവനെ വഹിച്ചു. (ആവർത്തനം 32:11,12)
18/05/2026
Happy birthday my dear achacha❤️.. ഇന്ന് എന്റെ പ്രിയ ഭർത്താവിന്റെ പിറന്നാൾ ആണ്. ഇതു വരെ നടത്തിയ ദൈവത്തിന് ഒരായിരം നന്ദി. മുന്നോട്ടു ഉള്ള വർഷങ്ങളിൽ ദൈവം കൂടുതൽ ശക്തമായി ഉപയോഗിക്കട്ടെ ♥️. Almighty God will use you more in his Kingdom.
14/05/2026
ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാർത്ത വളരെ അധികം ഞെട്ടലും വേദനയും ഉളവാക്കുന്നത് ആയിരുന്നു. ഒരു പത്തു വയസുകാരൻ ഫോൺ പേരെന്റ്സ് വാങ്ങിവെച്ചതിന്റെ പേരിൽ ആത്മഹത്യാ ചെയ്യാൻ ടെറസിന്റെ മുകളിൽ കേറി നിൽക്കുന്ന കാഴ്ച. നെഞ്ച് പിടക്കുന്ന കാഴ്ച. എന്റെ മകൾ abigail ന് മെയ് 5 നു 10 വയസ് തികഞ്ഞു. ഇത് കണ്ടപ്പോൾ ശെരിക്കും എന്റെ കുഞ്ഞിനെ തന്നെ ആണ് മനസ്സിൽ ഓടി വന്നത്. ഇപ്പോൾ നമ്മുടെ എല്ലം കുഞ്ഞുങ്ങളുടെ കൈയിൽ പേരെന്റ്സ് ഫോൺ കൊടുക്കാറുണ്ട്. ശെരിക്കും അതിലെ ഗെയിം,ആക്ടിവിറ്റീസ് എല്ലം ആണ് അവരുടെ ലോകം. കുഞ്ഞുങ്ങളുടെ ജീവിതത്തെ വളരെ അധികം സ്വാധിനിക്കുന്ന ഒന്നാണ്.
പെട്ടെന്ന് അവരുടെ കൈയിൽ നിന്നും ഫോൺ വാങ്ങുമ്പോൾ അവർ വളരെ voilent ayi കാണാറുണ്ട്. അത്ര അധികം അവർ അതിന് അടിക്റ്റ് ആയി കഴിഞ്ഞിരിക്കുന്നു. ഈ കുഞ്ഞിന്റെ കാര്യത്തിൽ ഒരു പറ്റം ആൾകാർ പോലീസ് ഉൾപ്പെടെ ഉള്ളവർ അവനെ അനുനയിപ്പിച് താഴെ ഇറക്കാൻ നോക്കുവാണ്. ആ പേരെന്റ്സ് അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. ഈ ലോകത്തിന്റെ പോക്ക് എന്താ അല്ലെ. ആ കുഞ്ഞിന് ആത്മഹത്യ എന്താണന്നോ അതിന്റെ സീരിയസ്നെസ് എന്താണെന്നോ അവനറിയില്ല. പക്ഷെ എന്നിട്ടും അവൻ ടെറസിന്റ മുകളിൽ നിന്നും ചാടി മരിക്കാൻ ശ്രെമിക്കുന്നെങ്കിൽ നമ്മുടെ ചുറ്റു പാടും നടക്കുന്ന കാര്യങ്ങൾ അവന്റ കുഞ്ഞു പ്രായത്തിൽ ഏത്ര അധികം സ്വാധിനിച്ചിട്ടുണ്ടായിരിക്കണം അല്ലേ. എല്ലാ കാര്യത്തിലും പേരെന്റ്സ് ഒരു ലിമിറ്റ് അല്ലെങ്കിൽ ഒരു ടൈം വെക്കണം ഫോൺ കാണാൻ കൊടുക്കുവാണെകിൽ കുഞ്ഞങ്ങളോട് ഒരു അഞ്ചോ പത്തോ മിനിട്ടെന്ന് അവരോട് സ്നേഹത്തോടെ പറഞ്ഞു മനസിലാക്കണം. അത് കഴിഞ്ഞു അവരോടൊപ്പം കുറച്ചു നേരം ടൈം സ്പെൻറ്റ് ചെയ്യാൻ നോക്കുകയോ പുറത്തുള്ള ഗെയിം കളിൽ മറ്റു ഫ്രണ്ട്‌സ് നോടോപമുള്ള കളികളിൽ ഏർപ്പെടുത്തണം. എന്റെ ഒക്കെ പഴയ കുട്ടികാലം എത്ര നന്മകൾ നിറഞ്ഞതായിരുന്നു എന്നോർത്തു പോകുന്നു ഇതൊക്കെ കാണുമ്പോൾ.ഇനി അങ്ങനെ ഒരു കാലം വരുമോ അല്ലേ.
രാവിലേയും വൈകുന്നേരങ്ങളിലും ഉള്ള പ്രാർത്ഥനയും കൂട്ടായ്മയും എല്ലാം കുഞ്ഞങ്ങളിൽ നല്ല ശീലങ്ങൾ വളർത്തി എടുക്കാൻ ഒരു പാട് സഹായിക്കും. നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ എല്ലാം ഓർത്തു പ്രാർത്ഥിക്കാം. ആ മോനെ ഓർത്തു പ്രാർത്ഥിക്കാം. ആ പേരെന്റ്സ് ഓർത്തു പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏❤️❤️.
13/05/2026
Did my little girl ❤️🥰🥰
Click here to claim your Sponsored Listing.
Category
Website
Address
Rochdale
Manchester
