Power World Fitness Center Koyilandy
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Power World Fitness Center Koyilandy, Health/Beauty, koyilandy, Calicut.
04/12/2016
30/08/2016
ശ്വസന വ്യായാമം ചെയ്യൂ, വണ്ണം കുറയ്ക്കാം
======
വയര്‍ കുറയ്ക്കാന്‍ പല വഴികളും തേടുന്നവരുണ്ട്. ഡയറ്റ്, വ്യായാമം എന്നിവയെല്ലാം ഇതിനായി പരീക്ഷിക്കുന്നവരുണ്ട്. ഇതിനേക്കാളെല്ലാം നല്ലൊരു വഴിയുണ്ട്, വയര്‍ കുറയാന്‍, ബ്രീത്തിംഗ് എക്്‌സര്‍സൈസ്.വയറ്റിലെ കൊഴുപ്പു നീക്കാനും വയര്‍ കുറയ്ക്കാനും ഇത് സഹായിക്കും. വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ശ്വസനക്രിയകളുണ്ട്.
ഡീപ് ബ്രീത്തിംഗ്
ലളിതവും ദിവസവും ചെയ്യാന്‍ വളരെ എളുപ്പവുമാണ് ഇത്. ദിവസവും 15-20 മിനിറ്റ് ഇതു ചെയ്താല്‍ വയറ്റിലെ കൊഴുപ്പ് മാറ്റാന്‍ സാധിക്കും.
നിലത്തോ കസേരയിലോ നിവര്‍ന്നിരിക്കുക. മടിയില്‍ കൈകള്‍ വച്ച് കണ്ണുകള്‍ അടച്ചിരിക്കുക. ആദ്യം മൂന്നുനാലു തവണ സാധാരണ രീതിയില്‍ ശ്വാസം വലിക്കണം. പിന്നീട് ദീര്‍ഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും വേണം. ശ്വസിക്കുമ്പോള്‍ നാലുവരെ മനസില്‍ എണ്ണുന്ന സമയം വരെയെങ്കിലും ശ്വാസം ഉള്ളിലേക്കെടുക്കണം. നിശ്വസിക്കുമ്പോള്‍ ആറു വരെ എണ്ണുന്ന സമയവും. ഇത് പത്തു പതിനഞ്ച് മിനിറ്റ് അടുപ്പിച്ചു ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോള്‍ വയറ്റിലെ മസിലുകള്‍ക്ക് മുറുക്കം ലഭിക്കും.
വയര്‍ കുറയാന്‍ മാത്രമല്ല, സ്‌ട്രെസ് കുറയ്ക്കാനും ശരീരത്തിലെ ഓക്‌സിജന്‍ അളവ് വര്‍ദ്ധിപ്പിക്കാനും ഇത്തരം വ്യായാമം സഹായിക്കും.
ബെല്ലോസ് ബ്രീത്തിംഗ്
നിവര്‍ന്നിരുന്ന് വായ നല്ലപോലെ അടച്ച് ഉള്ളിലേക്കു ശ്വാസമെടുക്കുകയും പുറത്തേക്കു കളയുകയും ചെയ്യുക. ഇത് ക്രമമായി വേഗം വര്‍ദ്ധിപ്പിച്ചു ചെയ്യണം. ഇത് വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, നെഞ്ചിനും ലംഗ്‌സിനും കൂടി ചേര്‍ന്ന വ്യയാമമാണ്. ദിവസവും 15 മിനിറ്റു നേരമെങ്കിലും ഈ വ്യായാമം ചെയ്യണം.
അബ്‌ഡൊമിനല്‍ ബ്രീത്തിംഗ്
വയറ്റിലെ മസിലുകള്‍ക്ക് സ്‌ട്രെസ് നല്‍കുന്ന വ്യായാമമാണിത്. ഇത് യോഗയിലെ പ്രാണായാമത്തോട് സാമ്യമുള്ളതുമാണ്. നിലത്ത് ഒരു കുഷ്യന്‍ വച്ച് ഇതില്‍ മുട്ടുകുത്തി നില്‍ക്കുക. കണ്ണുകടച്ച് നിവര്‍ന്നു വേണം നില്‍ക്കാന്‍. പത്തുവരെ എണ്ണുക. തുടര്‍ന്ന് ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക. പുറത്തേക്ക് കഴിയാവുന്ന വിധത്തില്‍ ശക്തമായി ശ്വാസം വിടുക. വയറ്റിലെ ശ്വാസം മുഴുവന്‍ പുറത്തേക്കു പോയതായി അനുഭവപ്പെടും. രണ്ടു സെക്കന്റ് ശ്വാസം പിടിച്ചു നിര്‍ത്തിയ ശേഷം ശ്വാസം ഉള്ളിലേക്ക് ശക്തിയായി വലിക്കണം. ഉള്ളിലേക്കു ശ്വാസം വലിച്ച ശേഷം രണ്ടു സെക്കന്റ് ശ്വാസം പിടിച്ചു നില്‍ക്കുക. ഇത് ദിവസവും 10 തവണയെങ്കിലും ചെയ്യുക.
വയര്‍ കുറയുക മാത്രമല്ല, ശരീരത്തിന്റെയും മനസിന്റെയും ആകെയുള്ള ആരോഗ്യത്തിനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.
29/08/2016
വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലികള്‍
പണ്ടുകാലത്ത് ഏതുരോഗത്തിനും ഒറ്റമൂലിമരുന്നുകള്‍കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നുകേരളീയര്‍. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നുംഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയില്‍ സുലഭമായി ലഭിച്ചിരുന്നതുംഎന്നാല്‍ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ളഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു.നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാംഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെമുത്തശ്ശിമാര്‍ക്കും അമ്മമാര്‍ക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചുംഅവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. കാലംപുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റങ്ങളില്‍നിന്നും തൊടികളില്‍നിന്നുംനാടിന്റെ പൈതൃകങ്ങളായ ഔഷധസസ്യങ്ങളെല്ലാം അന്യംനിന്നുപോയി.ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും.കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളംഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ രോഗശമനശക്തിയെക്കുറിച്ചുംഅറിവുണ്ടായിരുന്നു. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെയാണ് ഇവിടെപരിചയപ്പെടുത്തുന്നത്.
ഉളുക്കിന്
സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
തലമുടി സമൃദ്ധമായി വളരുന്നതിന്
എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
ചെവി വേദനയ്ക്ക്
വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
കണ്ണ് വേദനയ്ക്ക്
നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
മൂത്രതടസ്സത്തിന്
ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക
വിരശല്യത്തിന്
പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
ദഹനക്കേടിന്
ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക
കഫക്കെട്ടിന്
ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
ചൂട്കുരുവിന്
ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
ഉറക്കക്കുറവിന്
കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ
വളം കടിക്ക്
വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
ചുണങ്ങിന്
വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക അരുചിക്ക്ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു
പല്ലുവേദനയ്ക്ക്വെ
വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
തലവേദനയ്ക്ക്
ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
വായ്നാറ്റം മാറ്റുവാന്‍
ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക
തുമ്മലിന്
വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
ജലദോഷത്തിന്
തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക
ടോണ്‍സി ലെറ്റിസിന്
വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
തീ പൊള്ളലിന്
ചെറുതേന്‍ പുരട്ടുക
തലനീരിന്
കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക
ശരീര കാന്തിക്ക്
ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
കണ്ണിന് ചുറ്റുമുള്ള നിറം മാറന്‍
ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
പുളിച്ച് തികട്ടലിന്
മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
പേന്‍പോകാന്‍
തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
പുഴുപ്പല്ല് മറുന്നതിന്
എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
വിയര്‍പ്പു നാറ്റം മാറുവാന്‍
മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
ശരീരത്തിന് നിറം കിട്ടാന്‍
ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്
ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്
ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
ഉഷ്ണത്തിലെ അസുഖത്തിന്
പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
ചുമയ്ക്ക്
പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
കരിവംഗലം മാററുന്നതിന്
കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
മുഖസൌന്ദര്യത്തിന്
തുളസിയുടെ നീര് നിത്യവും തേയ്ക്കുക
വായുകോപത്തിന്
ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക
അമിതവണ്ണം കുറയ്ക്കാന്‍
ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക
ഒച്ചയടപ്പിന്
ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
വളംകടിക്ക്
ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍
പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
താരന്‍ മാറാന്‍
കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
മുഖത്തെ എണ്ണമയം മാറന്‍
തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക
മെലിഞ്ഞവര്‍ തടിക്കുന്നതിന്
ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
കടന്തല്‍ വിഷത്തിന്
മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
ഓര്‍മ്മ കുറവിന്
നിത്യവും ഈന്തപ്പഴം കഴിക്കുക
മോണപഴുപ്പിന്
നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
പഴുതാര കുത്തിയാല്‍
ചുള്ളമ്പ് പുരട്ടുക
ക്ഷീണം മാറുന്നതിന്
ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.
പ്രഷറിന്
തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
ചെങ്കണ്ണിന്
ചെറുതേന്‍ കണ്ണിലെഴുതുക
കാല്‍ വിള്ളുന്നതിന്
താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
ദുര്‍മേദസ്സിന്
ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
കൃമിശല്യത്തിന്
നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
സാധാരണ നീരിന്
തോട്ടാവാടി അരച്ച് പുരട്ടുക
ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്
ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
കരപ്പന്
അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
ശ്വാസംമുട്ടലിന്
അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
ജലദോഷത്തിന്
ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക
ചുമയ്ക്ക്
തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
ചെവി വേദനയ്ക്ക്
കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
പുകച്ചിലിന്
നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക
ചര്‍ദ്ദിക്ക്
കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്
തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക
മൂത്രചൂടിന്
പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക്
കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക
മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്
ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
അള്‍സറിന്
ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക
മലയശോദനയ്ക്ക്
മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
പരുവിന്
അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
മുടിയിലെ കായ് മാറുന്നതിന്
ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
ദീര്‍ഘകാല യൌവനത്തിന്
ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
വൃണങ്ങള്‍ക്ക്
വേപ്പില അരച്ച് പുരട്ടുക
പാലുണ്ണിക്ക്
ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
ആസ്മയ്ക്ക്
ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക
പനിക്ക്
തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍
ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക
കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍
രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക
മന്തിന്
കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
ദഹനക്കേടിന്
ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക
മഞ്ഞപ്പിത്തതിന്
ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
പ്രമേഹത്തിന്
കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക
കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍
വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക
വാതത്തിന്
വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
വയറുകടിക്ക്
ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക
ചൊറിക്ക്
മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക
രക്തകുറവിന്
നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
കൊടിഞ്ഞിക്ക്
പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്
പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക
ഉദരരോഗത്തിന്
മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക
ചെന്നിക്കുത്തിന്
നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക
തൊണ്ടവേദനയ്ക്ക്
അല്പംവെറ്റില,കുരുമുളക്,പച്ചകര്‍പ്പൂരം എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്
മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക
വേനല്‍ കുരുവിന്
പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
മുട്ടുവീക്കത്തിന്
കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക
ശരീര ശക്തിക്ക്
ഓഡ്സ് നീര് കഴിക്കുക
ആമ വാതത്തിന്
അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
നരവരാതിരിക്കാന്‍
വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക
തലമുടിയുടെ അറ്റം പിളരുന്നതിന്
ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
കുട്ടികളുടെ വയറുവേദനയ്ക്ക്
മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
കാഴ്ച കുറവിന്
വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക...
23/08/2016
കൂവ: കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തിൽ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്. മൂത്രാശയ രോഗങ്ങൾക്കും കൂവ നല്ലതാണ് ..പാനീയമാക്കി കഴിക്കുന്നത് മൂത്ര ചൂട് ,മൂത്ര കല്ല് ഇവക്ക് ഉത്തമമാണ്അന്നജത്താൽ സമൃദ്ധമാണ്
കൂവപ്പൊടി. 25 മുതൽ 28 വരെ ശതമാനം അന്നജവും രണ്ട്മൂന്ന് ശതമാനം നാരും കൂവക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കൂവക്കിഴങ്ങും കൂവപ്പൊടിയും മുതിർന്നവർക്കും കുട്ടികൾക്കും ഉത്തമ ആഹാരമാണ്.
ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങൾ മാറാൻ കൂവ കാച്ചികുടിയ്ക്കുന്നത് നല്ലതാണ്. തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകൾക്ക് കൂവ കുറുക്കിയത് പ്രധാന ഭക്ഷണമാണ്. കൂവപ്പൊടി പായസം, ഹൽവ, പുഡ്ഡിംഗ് മുതലായ സ്വാദിഷ്ടമായ വിഭവളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു
Click here to claim your Sponsored Listing.
Category
Telephone
Website
Address
Koyilandy
Calicut
