Jayakrishnan Chathoth at Heart of empathy

Jayakrishnan Chathoth at Heart of empathy

Share

Cultural Healthy Natural

Photos from Jayakrishnan Chathoth at Heart of empathy's post 05/09/2025

തിരുവോണം നാളിൽ അമ്മയോടൊപ്പം....

Photos from Jayakrishnan Chathoth at Heart of empathy's post 05/09/2025

എല്ലാവർക്കും തിരുവോണാശംസകൾ.. ഞങ്ങളുടെ തിരുവോണ പൂക്കളം... മിസ് യൂ ഓണപ്പൊട്ടാ... ഓണപ്പൊട്ടന്റെ പഴയ ഓർമ്മകൾക്കിടയിലൂടെ...

Photos from Jayakrishnan Chathoth at Heart of empathy's post 04/09/2025

ഇന്നത്തെ ഞങ്ങളുടെ ഉത്രാട പൂക്കളം... ചിങ്ങമാസത്തിലെ ഉത്രാടത്തിന് തന്നെയാണ് ഞങ്ങളുടെ ദേശദേവതായ പൊയിൽക്കാവിലമ്മയുടെ ഇല്ലംനിറയും... അമ്മയുടെ പൂജിച്ച നെൽക്കതിരുകൾ, ദശപുഷ്പങ്ങളോടൊത്ത് വീട്ടിലും എത്തിക്കാൻ ഭഗവതി കനിഞ്ഞു....

Photos from Jayakrishnan Chathoth at Heart of empathy's post 03/09/2025

ഇന്ന് പൂരാടം നാൾ / ഞങ്ങളുടെ പൂരാട പൂക്കളം...

Photos from Jayakrishnan Chathoth at Heart of empathy's post 02/09/2025

തിരുവോണം എത്താറായി... ഇന്ന് മൂലം നാൾ.... ചിങ്ങമാസത്തിലെ പൊൻമൂലം... ഞങ്ങളുടെ മൂല പൂക്കളം...

26/08/2025

ഇന്ന് രാജ്യാന്തര നായ ദിനം

26/08/2025

എല്ലാവർക്കും അത്തം ആശംസകൾ...

പാലക്കാട് ജില്ലയിലെ... കുമ്പിടിയിലെ... വടക്കേ മുല്ലയംപറമ്പ് ദേവീക്ഷേത്രാങ്കണത്തിലെ നിറഞ്ഞ തുമ്പ കാഴ്ച....

05/08/2025

ഡോ പ്രശാന്ത് ജെ എസ്... കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ ഓർത്തോ സർജനാണ്... എന്റെ അമ്മയുടെ ഇഷ്ടപ്പെട്ട ഡോക്ടറാണ് ഇദ്ദേഹം... അമ്മയ്ക്ക് ഇപ്പോൾ 83 വയസ്സ് കഴിഞ്ഞു, ഒന്നര വർഷം മുൻപാണ് അമ്മയുടെ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്, അതുകൊണ്ട് അമ്മയുടെ കാര്യങ്ങൾ പരസഹായമില്ലാതെ അമ്മയ്ക്ക് തന്നെ ചെയ്യാൻ പറ്റുന്നുണ്ട്... അന്നു മുതൽ അമ്മയ്ക്ക് ഡോക്ടറോട് വലിയൊരു അടുപ്പമാണ്, ഇഷ്ടമാണ്.. എന്ത് കാര്യത്തിന് ഫാത്തിമയിൽ വന്നാലും പ്രശാന്തിനെ ഒന്ന് കാണാൻ കഴിയുമോ എന്ന് ചോദിക്കും...

ഈ മാസം മൂന്നാം തീയ്യതി ഫാത്തിമാ ഹോസ്പിറ്റലിൽ വച്ച് ഡോക്ടറെ ആദരിക്കുന്ന ചടങ്ങിന്റെ വീഡിയോ ആണിത്.. വിജയകരമായി ഇരുനൂറിന് മേൽ മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഇദ്ദേഹത്തെ അഭിനന്ദിക്കാൻ, ശസ്ത്രക്രിയക്ക് വിധേയരായവരും കുടുംബാംഗങ്ങളും എത്തിയിരുന്നു... മറ്റു ചില ശാരീരിക പ്രശ്നം കൊണ്ട് അമ്മയ്ക്ക് പോകാൻ പറ്റിയില്ല, പകരം ചടങ്ങിലെ ഈ വീഡിയോ കാട്ടിയപ്പോൾ അതിലെ ഡോക്ടറോട് അറിയാതെ തൊട്ടു കൊണ്ട് സംസാരിക്കുന്നത് കണ്ടു... ഞങ്ങളുടെ അമ്മയുടെ ഈ സന്തോഷത്തിന് നിമിത്തമായ ഡോക്ടറുടെ ക്ഷേമ ഐശ്വര്യങ്ങൾക്ക് വേണ്ടി ഞങ്ങളെല്ലാവരും കൂട്ടമായി പ്രാർത്ഥിക്കുന്നു... സ്നേഹാദരങ്ങൾ....🙏❤️

29/07/2025

ഈ സഹകരണം ഒരു പുണ്യമാണ്;
💐💐💐💐💐💐💐💐

നശിച്ചു പോയ ചില അമൂല്യ പൈതൃകങ്ങൾ നിലനിർത്താനുള്ള സാമ്പത്തികം കണ്ടെത്തുക... എന്ന ലക്ഷ്യത്തെ മുൻ നിർത്തിയുള്ള വില്പന യജ്ഞമാണ്... സഹായിക്കണം... വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്തു സഹകരിക്കണം...

ഈ പുണ്യ ഗ്രന്ഥം നിലവിൽ നിങ്ങളുടെ കൈകളിൽ ഉണ്ടായെന്നിരിക്കാം, എങ്കിലും ഇത് നിങ്ങൾക്ക് ഒരു മുതൽകൂട്ടാകും എന്ന് ഉറപ്പാണ്... നിത്യോപാസക്കും, പാരായണത്തിനും, പ്രയോഗങ്ങൾക്കും, രക്ഷയായി സൂക്ഷിക്കാനെല്ലാം ഉതകുന്ന രീതിയിലാണ് തയ്യാറാക്കിയത്... എല്ലാവർക്കും ഭഗവതിയുടെ നിറഞ്ഞ അനുഗ്രഹം ഉണ്ടാകട്ടേയെന്ന പ്രാർത്ഥനയോടെ....

( ജയകൃഷ്ണൻ, ഹാർട്ട് ഓഫ് എംപതി, Mob: 7034811584 )

22/07/2025

ഈ വർഷത്തെ കർക്കടക വാവ് 2025 ജൂലൈ 24, 1200 കർക്കടകം 8 വ്യാഴാഴ്ചയാണ്... തലേന്നായ നാളെ ബുധനാഴ്ച വാവൊരിക്കലെടുത്ത്, വ്യാഴാഴ്ച സൂര്യോദയത്തിന് ശേഷം, സൂര്യനെ സാക്ഷിയാക്കി ബലി സമർപ്പണം തർപ്പണം നടത്താം. ബലിക്ക് ശേഷം രാത്രി അകത്ത് വെക്കൽ അഥവാ അകത്തൂട്ട് നടത്തി ശീലമുള്ളവർക്ക് വ്യാഴാഴ്ച രാത്രി അങ്ങനെയും തുടരാം...

വാവുബലി സമയത്ത് നടത്തുന്ന വിശേഷ പ്രാർത്ഥന:

ആബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച ക്രിതോപകാര
ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി

മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ

ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു

(അർത്ഥം: എന്റെ മാതാപിതാക്കളുടെ വംശത്തിൽ പിറന്നവരും ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരുടേയും കഴിഞ്ഞ ജന്മങ്ങളിൽ എന്റെ ഭൃത്യരായവരും എന്നെ സേവിച്ചവരും സഹായിച്ചവരും എന്റെ ആശ്രിതരായിരുന്നവരും ആയ എല്ലാവർക്കും, എൻറെ എല്ലാ സുഹൃത്തുക്കളും പങ്കാളികളും ജീവിതത്തിനായി ഞാൻ ആശ്രയിച്ചിട്ടുള്ള സസ്യ ജന്തു ജാലങ്ങളും എനിക്ക് നേരിട്ടും അല്ലാതെയും തുണ നൽകിയവരും നിരവധി ജന്മങ്ങളിൽ എൻറെ പങ്കാളികളുമായിരുന്ന ഈ ലോകത്തുള്ള എല്ലാവർക്കും വേണ്ടി ഞാൻ ഈ പിണ്ഡവും ജലവും പുഷ്പവും പ്രാർഥനയും സമർപ്പിയ്ക്കുന്നു .

എൻറെ മാതൃകുലത്തിലും പിതൃ കുലത്തിലും ജീവിച്ചിരുന്നവർക്ക് വേണ്ടി, ഗുരുക്കൻമാരുടെയും ബന്ധുക്കളുടെയും മരുമക്കളുടെയും കുലത്തിലുള്ള പരേതർക്കു വേണ്ടിയും, മുൻ പിണ്ഡം ലഭിയ്ക്കാത്തവർക്കു വേണ്ടിയും അനാഥർക്കും, പല കാരണങ്ങളാൽ മറ്റുള്ളവർക്കായി നന്മ ചെയ്യാൻ കഴിയാതെ പോയ ഏവർക്കും, ദാരിദ്ര്യത്തിൽ ജനിമരണങ്ങൾ കഴിഞ്ഞു പോയ എല്ലാവർക്കും , മ്ലേച്ഛരും അകാല ചരമം പ്രാപിച്ചവരുമായ പരേതർക്കും ജനനത്തിനും മുൻപേ ഗർഭത്തിൽവച്ചു തെന്നെ മരിച്ചവർക്കും, മരിച്ചുപോയ- അറിയുന്നതും അറിയപ്പെടാത്തതും ആയ എന്റെ എല്ലാ ബന്ധുക്കൾക്കും , എല്ലാവർക്കും കൂടി വേണ്ടിയും ഞാൻ ഈ പ്രാർത്ഥനയും പിണ്ഡവും ജലവും എള്ളും സമർപ്പിയ്ക്കുന്നു.

ആഹ്ലാദപൂർവ്വം ഈ ലോക വാസം കഴിച്ച അനശ്വരരായ ഏവർക്കും വേണ്ടിയും ഞാൻ ഇതു സമർപ്പിക്കുന്നു . സപ്തഭൂഖണ്ഡങ്ങളിൽ സഹസ്രാബ്ദങ്ങളായി ജീവിച്ചിരുന്ന ഏവർക്കും എല്ലാ ജന്തുക്കൾക്കും ജീവജാലങ്ങൾക്കും വേണ്ടി അവരുടെ ആത്മാക്കൾ സന്തോഷത്തോടെയും സമാധാനത്തോടെയും കൂടി വസിക്കുവാൻ ഞാൻ ഈ പിണ്ഡവും ജലവും സമർപ്പിയ്ക്കുന്നു.)

(പ്രാർത്ഥനയിൽ ചിലപ്പോൾ അറിയാതെ അക്ഷര തെറ്റുകൾ വല്ലതും വന്നെങ്കിൽ ക്ഷമിക്കണം)

നാടൻ രീതിയിൽ സാധാരണക്കാർ ബലിയുടെ ആദ്യാവസാനം വരെ നാരായണ ജപത്തോടെയാണ് ബലിസമർപ്പണം നടത്താറ്... മഹാവിഷ്ണുവിന്റെ പാദത്തിനടിയിലാണ് പിതൃലോകമെന്ന് വിശ്വസിക്കുന്ന വലിയൊരു വിശ്വാസ സമൂഹം ഇവിടെ ഉണ്ട്... പിതൃ ലോകത്ത് നിന്നും പിതൃപതിയോടും പിതൃപത്നിയായ സ്വധാ മാതാവിനോടും കൂടി ഭൂമിയിൽ എത്തുന്ന പിതൃക്കൾക്ക് വേണ്ടിയാണ് ബലി സമർപ്പണം... നമ്മൾ പിതൃപതിയായ യമധർമ്മനെ സാക്ഷിയാക്കി ചെയ്യുന്ന പിതൃയജ്ഞത്തിലെ അന്നവും നീരും, പിതൃപത്നിയായ സ്വധാ മാതാവ് കൈയ്യേറ്റ് പിതൃക്കളെ സ്വന്തം കൈയ്യാൽ ഊട്ടുന്നു എന്നും വിശ്വസിക്കുന്നു... വീട്ടിൽ നിന്നും ബലിയിടുന്ന സ്ത്രീകൾ ഉദയസൂര്യനഭിമുഖമായി കിഴക്കോട്ട് നോക്കിയും, പുരുഷന്മാർ സൂര്യപുത്രനായ യമധർമ്മന് അഭിമുഖമായി തെക്കോട്ട് നോക്കിയുമാണ് ബലിസമർപ്പണം ചെയ്തു കാണാറ്... സമുദ്രതീരം, പുണ്യതീർത്ഥം എന്നിവിടങ്ങളിൽ ബലിതർപ്പണം ചെയ്യുമ്പോൾ ദിക്കുകളുടെ പ്രാധാന്യം ചിന്തിക്കാറേയില്ല... ആദ്യാവസാനം വരെ നാരായണ ജപത്തോടെയുള്ള ബലിസമർപ്പണം പിതൃക്കളുടെ ആത്മസായൂജ്യത്തിനും, പിതൃക്കളുടെ അനുഗ്രഹത്തിനും ഏറെ ഗുണകരമാണ്.... ഓം നമോ നാരായണായ...

08/07/2025

ചക്കക്കുരു മാങ്ങാകറി:

ചക്കക്കുരുവിനും ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ദിവസവും ചക്കക്കുരു കഴിയ്‌ക്കുന്നത്‌ മുഖം തിളങ്ങുവാന്‍ സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡൻ്റുകൾ തന്നെ കാരണം. ചക്കകുരു കൊണ്ട് കറിയുണ്ടാക്കിയാലോ ....

ചക്ക സുലഭമായി കിട്ടുന്ന സമയമാണിത്. പഴുത്ത ചക്ക, ചക്കപ്പുഴുക്ക്, വറുത്ത ചക്ക, ചക്ക ഉപ്പേരി എന്നിങ്ങനെ ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ ധാരാളം. എന്നാൽ വെറുതെ കളയുന്ന ചക്കകുരു കൊണ്ട് കറിയുണ്ടാക്കിയാലോ .

ചേരുവകൾ:

ചക്കക്കുരു : 1 കപ്പ്

മാങ്ങാ : 1/2 കപ്പ്

മഞ്ഞൾ പൊടി : 1/2 tsp

തേങ്ങാ ചിരകിയത് : 1 കപ്പ്

കുഞ്ഞുള്ളി - 5

ജീരകം : ഒരു നുള്ള്

പച്ചമുളക് : 2

വറ്റൽ മുളക് : 2

കടുക്

കറിവേപ്പില

വെളിച്ചെണ്ണ

ഉപ്പ്

തയ്യാറാക്കുന്ന വിധം:

ചക്കക്കുരു ഉപ്പും മഞ്ഞളും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കണം . പകുതി വേവാകുമ്പോൾ മാങ്ങാകഷ്ണങ്ങളും ചേർത്ത് പാകത്തിന് വേവിക്കുക. ഇതിലേക്ക് തേങ്ങാ, 2 കുഞ്ഞുള്ളി , ജീരകം , പച്ചമുളക് ഇവ നന്നായി അരച്ചത് ചേർത്ത് ഇളം തീയിൽ വേവിക്കുക. ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു വറ്റൽ മുളക്, കുഞ്ഞുള്ളി, കറിവേപ്പില വഴറ്റിയതു ചേർക്കുക....

(കടപ്പാട്: സസ്യാഹാരവിചിന്തനം / കേശവീയം )

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Gayathri, Poyilkavu, Koyilandy
Calicut
673306