ENTE Family Doctor
THE COMPLET E HEALTH MAGAZINE
എല്ലാവർക്കും കർഷക ദിനാശംസകൾ.
കാർഷിക ലോകത്തിന് മാതൃകയായി രണ്ട് സഹോദരങ്ങൾ: എല്ലാവരും മാതൃകയാക്കണമെന്ന് അഭിനന്ദന സന്ദേശത്തിൽ കൃഷി മന്ത്രി പി. പ്രസാദ്.
തങ്ങളുടെ കൃഷിയുടെ ഓരോ ഘട്ടവും യൂ ടുബിൽ അപ് ലോഡ് ചെയ്ത് മറ്റ് കൂട്ടുകാർക്ക് പ്രചോദനവുമാണിവർ.
https://youtu.be/vDm258XdeT0
07/10/2020
കാടിനുളളിൽ രോഗിയെ ചികിത്സിക്കാൻ പോയ ഡോക്ടർക്ക് ഒടുവിൽ സർജറി വേണ്ടി വന്നു
വീഡിയോ കാണാം
https://youtu.be/pWwOFS1F0OI
*ഈ ചാനൽ ഇതുവരെ Subscribe ചെയ്തില്ലങ്കിൽ ഇപ്പോൾ തന്നെ Subscribe ചെയ്ത് Bell Button അമർത്തുമല്ലോ?
26/09/2020
21/09/2020
നടുവേദനക്ക് പരിഹാരമുണ്ട്.
നടുവ് വേദന അലട്ടാറുണ്ടോ? എങ്കിൽ ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുക | Back Pain | Ente Family Doctor Backache is a common problem that is affecting many people. If treated promptly the back pain can be easily cured. There are a wide variety of remedies to so...
17/09/2020
*പ്രമേഹം നിസാരമല്ല : കോവിഡിനെ പ്രതിരോധിക്കാൻ പ്രമേഹത്തെയും പ്രതിരോധിക്കണം*
പ്രമേഹം എങ്ങനെ നിയന്ത്രിക്കാം | ഈ ലക്ഷണങ്ങൾ അവഗണിക്കരുത് | Dr.Aswathi soman | Ente Family Doctor പ്രമേഹമുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Latest Malayalam Health tips| Dr.Aswathi Soman
13/09/2020
*മുമ്പിൽ വരുന്നവരെല്ലാം കൊറോണ വൈറസ് വാഹകരാവാം : ജാഗ്രത വേണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ. രേണുക*
ഈ ചാനൽ Subscribe ചെയ്തിട്ടില്ലങ്കിൽ ഇപ്പോൾ തന്നെ Subscribe ചെയ്യുമല്ലോ.
കോറോണയുടെ ലക്ഷണങ്ങൾ..!!! ഇക്കാര്യം അറിഞ്ഞിരിക്കണം || Dr.Renuka DMO || Ente Family Doctor കോറോണ വൈറസിൻ്റെ വ്യത്യസ്‌ത സ്വഭാവങ്ങളെക്കുറിച്ചു ഡോക്ടർ രേണുക (ഡിഎംഒ) സംസാരിക്കുന്നു
കൊറോണ വൈറസിന് സ്വഭാവമാറ്റം ഉണ്ടാകാം.. ഡോ.ആർ.രേണുകയുമായി അഭിമുഖം.
YouTube Channel Subscribe ചെയ്യുമല്ലോ? https://www.youtube.com/channel/UCFF2fN-cbkW9A1uT1gZWGkg
സമഗ്ര ആരോഗ്യ വിശേഷങ്ങൾക്കായി
YouTube Channel Subscribe ചെയ്യുമല്ലോ?
https://youtu.be/UPrue9QMg70
09/09/2020
*സമഗ്ര ആരോഗ്യ വിശേഷങൾക്കായി ഒരു youtube channel തുടങ്ങുന്നു*
*നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാരും ഡോക്ടർമാരുമല്ല. നമുക്കും ബാധ്യതയുണ്ട്*
*ആരോഗ്യത്തിന്റെ സകല തലങ്ങളും ചർച്ച ചെയ്യുന *complete Health channel*
ഡോക്ടർമാരുടെ നിർദ്ദേശങൾ,
ആരോഗ്യ രംഗത്തെ വിദഗ്ധരുമായി അഭിമുഖം,
ഹെൽത്ത് ടിപ്സ്,
പ്രതിരോധ മാർഗ്ഗങ്ങൾ, പ്രഗൽഭരുടെ അനുഭവങ്ങൾ തുടങ്ങി എല്ലാം ഉണ്ടാകും
*എന്റെ ഫാമിലി ഡോക്ടർ നമ്മൾ ഓരോരുത്തരുടേതുമാണ്. ഓരോ മലയാളിയുടേതുമാണ്*.
*അലോപ്പതി, ആയുർവ്വേദം, ഹോമിയോ തുടങ്ങി എല്ലാ മേഖലകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു*.
*നല്ല കാര്യങ്ങൾക്കായി ഈ ചാനൽ ഇപ്പോൾ തന്നെ Subscribe ചെയ്യുക. Promo video ലൈക്ക് ചെയ്ത് ഷെയർ ചെയ്യുക*
*ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ ബെൽ ഐക്കൺ പ്രസ് ചെയ്യാൻ മറക്കാതിരിക്കുക*.
പ്രോത്സാഹനവും സഹകരണവും ഉണ്ടാവുമല്ലോ..
കൊറോണയെ ഭയക്കണോ ? | എൻ്റെ ഫാമിലി ഡോക്ടർ | Ente Family Doctor നിങ്ങൾക്കൊരു ഫാമിലി ഡോക്ടർ ഉണ്ടോ? എങ്കിലിതാ ഒരു സമഗ്ര ആരോഗ്യ ചാനൽ, എൻ്റെ ഫാമിലി ഡോക്ടർ
09/03/2020
https://m.facebook.com/story.php?story_fbid=2584628288331917&id=969131829881579
സോഷ്യൽ മീഡിയയിലെ പുറത്താക്കലും അകറ്റിനിർത്തലും ഊരുവിലക്ക് തന്നെയാണ്
സി.വി.ഷിബു
ഇത് ഡിജിറ്റൽ കാലമാണല്ലോ ? ഉണരുമ്പോഴും ഉറങ്ങുന്നതിനു മുമ്പും ജീവിതത്തിലെ ഓരോ നിമിഷവും ഫോൺ എടുത്തു നോക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്ന ,
എല്ലാം ഡിജിറ്റൽ ആയി കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു മനുഷ്യന്റെ , പ്രത്യേകിച്ച് മലയാളിയുടെ ജീവിതക്രമം കൂടുതലും മൊബൈൽ ഫോണുമായി ബന്ധപ്പെട്ടാണ്. മുമ്പ് അകലത്തിലുള്ള ഒരാളെ വിളിക്കാനോ ആശയവിനിമയം നടത്താനോ ഫോണുകൾ ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് നമ്മുടെ നിത്യജീവിതത്തിൽ ആശയവിനിമയത്തിനും വ്യക്തിത്വ വളർച്ചക്കും സാമൂഹ്യ ഉന്നമനത്തിനും വികസനത്തിനും ഒരു ആശ്രയമാണ് മൊബൈൽ ഫോൺ ഹാൻഡ്സെറ്റുകൾ .നിത്യേനയുള്ള എല്ലാ ആവശ്യങ്ങൾക്കും നാം ഈ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നു. നമ്മുടെ ജീവിത ആവശ്യങ്ങളിൽ കാര്യങ്ങൾ എളുപ്പമാക്കുന്നതിനായി ജീവിതത്തിൽ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും സമൂഹ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.കൂടാതെ പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും മറ്റുള്ളവരുമായി സംവദിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും അനീതികളെ ചോദ്യം ചെയ്യുന്നതിനും അനുമോദനങ്ങളും ആശംസകൾക്കും എല്ലാം സോഷ്യൽ മീഡിയ ഒരു ഇടനിലക്കാരൻ എന്നപോലെ ദൗത്യം ആണ് നിർവഹിക്കുന്നത് .കഴിവുകൾ പ്രകടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനും സോഷ്യൽ മീഡിയ ഏറെ ഉപകാരപ്രദമാണ്.
ഇവിടെയാണ് ഏറെ പ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യേണ്ടത്. സമൂഹം ഒരാളെ ആ കൂട്ടത്തിൽ നിന്ന് പുറത്താക്കുകയും അവഗണിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിെന്റെ ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എത്രയേറെ എന്ന് മനസ്സിലാവുകയുള്ളൂ.ഈ അകറ്റിനിർത്തലുകളും പുറത്താക്കലുകളും ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഊരുവിലക്ക് തന്നെയാണ്.
സാമുദായികമായോ സാമൂഹികമായോ കൂട്ടമായി താമസിക്കുന്ന ഒരു സമൂഹത്തിൽ നിന്ന് ഒരു വ്യക്തിയെയോ ഒരു കുടുംബത്തെയോ അകറ്റി നിർത്തുകയോ ആ കൂട്ടായ്മയിൽ നിന്ന് പുറത്താക്കുകയോ ചെയ്യുന്നതാണ് ഊരുവിലക്ക് എങ്കിൽ ഇന്നത്തെ മാറിയ സാഹചര്യത്തിൽ ഇേതേ അർത്ഥം തന്നെയാണ് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നുള്ള പുറത്താക്കലും അകറ്റി നിർത്തലും. .
ഇങ്ങനെ സുഹൃത് ബന്ധം അല്ലങ്കിൽ അംഗത്വം നഷ്ടപ്പെടുന്നവർക്ക് എന്തൊക്കെ അവകാശങ്ങൾ ആണ് നിഷേധിക്കപ്പെടുന്നത് എന്ന് പരിശോധിക്കാം.
1.അറിയാനുള്ള അവകാശം.
2. അഭിപ്രായ സ്വാതന്ത്ര്യം.
3. ആശയവിനിമയത്തിനുള്ള അവസരം.
4. സർക്കാരിനെയും സർക്കാർ ഇതര സംവിധാനങ്ങളുടെയോ അറിയിപ്പുകളും ആനുകൂല്യങ്ങളും .
5. സംഘടനകളുടെയോ രാഷ്ട്രീയപാർട്ടികളുടേയും കൂട്ടായ്മകളുടെയോ പരിപാടികൾ/ പ്രവർത്തനങ്ങൾ .
6 .സമൂഹജീവി എന്ന പരിഗണന.
7 . അയാളുടെയോ അയാളുടെ കുടുംബത്തിന്റെയോ അദ്ദേഹത്തെ ആശ്രയിച്ചു കഴിയുന്നവരുടെയോ ജീവിത നില നില മെച്ചപ്പെടുത്താനുള്ള അവസരം.
8 .സാമൂഹികമായ സുരക്ഷിതത്വം.
9. സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് നയിക്കുന്ന അവസരങ്ങൾ .
10 .സർഗശേഷിയും വ്യക്തിപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം.
11. സമൂഹത്തിന്റെ അംഗീകാരം നഷ്ടപ്പെടുന്നു.
തുടങ്ങി നിരവധി അവകാശങ്ങൾ ,അവസരങ്ങൾ , ആനുകൂല്യങ്ങൾ എന്നിവ നിഷേധിക്കപ്പെടുകയും അങ്ങനെ പൊതുസമൂഹത്തിൽ നിന്നും ഉൾവലിഞ്ഞ് ജീവിക്കാൻ പ്രേരിപ്പിക്കുകയും അപകർഷതാ ബോധത്തിലേക്കും ആത്മ സംഘർഷത്തിലേക്കും വിഷാദത്തിലേക്കും ഭാവിയിൽ മാനസിക രോഗത്തിലേക്ക് തന്നെയും നയിക്കാവുന്ന കാര്യം തന്നെയാണ് . ഇത്തരത്തിൽ പരിഗണിക്കുമ്പോൾ വാട്സാപ്പിലെ ഒരു ഗ്രൂപ്പിൽ നിന്ന് ഒരാളെ പുറത്താക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ ഗ്രൂപ്പിൽ അർഹതയുണ്ടായിട്ടും ചേർക്കാതിരിക്കുക അതല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്താലും ഫെയ്സ്ബുക്കിൽ അൺഫ്രണ്ട് ചെയ്താലും മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും സംഭവിക്കുമെന്ന കാര്യത്തിൽ തർക്കമില്ല .
ഇങ്ങനെ മാറ്റി നിർത്തപ്പെടുന്ന വ്യക്തികൾക്ക് മറ്റൊരു തരത്തിൽ സമൂഹത്തോട് മാറ്റിനിർത്തുന്നവരോടോ വിദ്വേഷമോ വെറുപ്പോ വളരുകയും അത് പ്രതികാര ചിന്തയായി വളരുകയും ചെയ്യും .
അങ്ങനെ കുറ്റ കൃത്യത്തിലേക്ക് വരെ അവർ വഴുതിവീഴാനും സാധ്യതയുണ്ടെന്ന് മനഃശാസ്ത്രജ്ഞർ വിലയിരുത്തുന്നു. .സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ചുള്ള സൈബർ കുറ്റകൃത്യങ്ങൾ പോലെ തന്നെ പരിഗണിക്കേണ്ടതാണ് സാമൂഹികമാധ്യമങ്ങളിലെ ഊരുവിലക്കും.
ഇതുവരെ നമ്മുടെ പൊതു സമൂഹം കൂടുതലായി ചർച്ച ചെയ്യപ്പെടാത്ത ഈ വിഷയം വരുംകാലങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്ന കാര്യത്തിൽ സംശയമില്ല.
സാമൂഹ്യ മാധ്യമങ്ങളിൽ മര്യാദയും അച്ചടക്കവും പാലിക്കപ്പെടാതെ പോകുമ്പോഴാണ് അകറ്റിനിർത്തും പുറത്താക്കപ്പെടലും ഉണ്ടാകുന്നതെന്ന് മറുവാദമുണ്ട്. എന്നാൽ ഈ വാദം എല്ലാകാര്യങ്ങളിലും ശരിയല്ല.ഏതുതരം സാമൂഹ്യമാധ്യമം ഉപയോഗിക്കുമ്പോഴും നാമൊരു മിതത്വം പാലിക്കണം എന്നുള്ളത് വസ്തുതയാണ്. ചില മര്യാദകളും പാലിക്കേണ്ടതുണ്ട്.
അടുത്തിടെ വയനാട് ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി .നിങ്ങളെ വിമർശിക്കുന്നവരെ കേൾക്കാൻ നിങ്ങൾ തയ്യാറാകണം എല്ലാവരെയും ഉൾക്കൊള്ളാൻ തയ്യാറാകുമ്പോൾ ആണ് സ്വയം വളർച്ച ഉണ്ടാകുന്നതെന്നും സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രവണത അപകടകരമാണെന്നും എംബിബിഎസ് ഡോക്ടർ കൂടിയായ കലക്ടർ അദീല അബ്ദുള്ള ഐഎഎസ് പറഞ്ഞു.
(ഡിജിറ്റൽ ഇന്ത്യ മാസ്റ്റർ ട്രെയിനർ ആണ് ലേഖകൻ : ഫോൺ 9656347995)
(2020 മാർച്ച് ഏഴിന് കേരളഭൂഷണം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്.)
30/07/2019
Click here to claim your Sponsored Listing.
Category
Website
Address
Calicut
