AMIYA Herbal Hair Oil
Natural Ingredients For Hair
അമിയ ഹോം മെയ്ഡ് ഹെർബൽ ഹെയർ ഒായിൽ
അകാലനരയും മുടികൊഴിച്ചിലും തടയാൻ വർഷങ്ങൾക്ക് മുൻപൊക്കെ മുത്തശ്ശിമാരുടെ കൈപുണ്യത്തെ ആണല്ലോ എല്ലാവരും ആശ്രയിച്ചിരുന്നത്.
മുടിയുടെ തിളക്കവും ഭംഗിയും കൂട്ടാൻ മഹത്തായ ആയുർവേദ വഴികൾ നമുക്ക് ഉണ്ട്.
അടുക്കളയിൽനിന്നും തൊടിയിൽനിന്നും കണ്ടെടുത്ത കൂട്ടുകൾ ചേർത്തുണ്ടാക്കിയ ഉത്പന്നമാണ് അമിയ ഹോം മെയ്ഡ് ഹെർബൽ ഹെയർ ഓയിൽ.
മുടിക്ക് അഴകും ആരോഗ്യവും നൽകുന്നതിനു മൈലാഞ്ചി, ചെമ്പരത്തി, നെല്ലിക്ക, കറിവേപ്പില, കരിഞ്ജീരകം എന്നീ ചേരുവകളാണ് ഈ എണ്ണ കാച്ചാൻ പ്രധാനമായും ഉപയോഗിക്കുന്ന കൂട്ടുകൾ. ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണയാണ് പ്രധാനമായും എണ്ണ കാച്ചാൻ ഉപയോഗിക്കുന്നത്.
ഔഷധ ഗുണങ്ങൾ ഉള്ള ഈ ചേരുവകൾ ചേർത്തുണ്ടാക്കിയ എണ്ണ മുടിക്ക് അഴകും ആരോഗ്യവും നൽകുന്നു.
മൈലാഞ്ചി
മുടിക്ക് തിളക്കം നൽകുന്നതിനും, കരുത്തും, ആരോഗ്യവും നൽകുന്ന പ്രോട്ടീനുകൾ മൈലാഞ്ചിയിൽ അടങ്ങിയിരിക്കുന്നു. മൈലാഞ്ചി ഒരു പ്രകൃതിദത്ത കണ്ടീഷ്ണർ ആണ്.
കരിഞ്ജീരകം
തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതോടൊപ്പം മുടിയുടെ തിളക്കവും ആരോഗ്യവും വർദ്ധിപ്പിച്ച്, മുടി പൊട്ടുന്നതിനും, മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നതിനും, അകാലനരയെ പ്രതിരോധിക്കുകയും ചെയ്യുന്നു.
ചെമ്പരത്തി
മുടിക്ക് നിറം നൽകുന്നതോടൊപ്പം അണുബാധയിൽ നിന്നും സംരക്ഷിക്കുകയും, മുടി വേരുകളെ ശക്തിപ്പെടുത്തുന്നു.
നെല്ലിക്ക
വിറ്റാമിൻ സി യുടെ കലവറയാണ് നെല്ലിക്ക. തലയോട്ടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും, തലയോട്ടിയിൽ തണുപ്പ് നൽകുന്നതിനും, ഉറക്കം ഇല്ലായ്മ എന്ന പ്രശ്നം പരിഹരിക്കുന്നതിനും, മുടിക്ക് കറുപ്പുനിറം നൽകുന്നതിനും, അകാലനര ഒഴിവാക്കാനും മുടി കരുത്തുള്ളതായി വളരാനും നെല്ലിക്ക സഹായിക്കുന്നു.
കറിവേപ്പില
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി മുടിവേരുകളെ പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും, മുടിയുടെ കറുപ്പുനിറം നിലനിർത്തുകയും, മുടിയിഴകളെ ഉത്തേജിപ്പിക്കുകയും, മുടിയിഴകൾ ആവശ്യപോഷണം നൽകികൊണ്ട് മുടികൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു. കറിവേപ്പിലയിൽ ആന്റി ഓക്സിഡന്റുകൾ അമിനോ ആസിഡുകൾ സമൃദ്ധമായി അടങ്ങിിരിക്കുന്നു.
എണ്ണ കാച്ചുമ്പോൾ ചേരുവകളും തിളക്കുന്ന സമയവും കൃത്യമായിരിക്കണം. സ്വാഭാവികമായി തണുക്കുകയും വേണം. ഇതിലൊക്കെ പാകം തെറ്റിയാൽ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല. അതുകൊണ്ട് തന്നെ കൃത്യമായ പാകത്തിൽ വിധിപ്രകാരം
കാച്ചിയെടുത്തതാണ് അമിയ ഹോംമെയ്ഡ് ഹേർബെൽ ഹെയർ ഓയിൽ.
എണ്ണ തേക്കുമ്പോൾ കൈവിരൽ കൊണ്ട് തലയോട്ടിയിൽ മസാജ് ചെയ്യുക അത് തയോട്ടിയിലെ രക്തയോട്ടം വേഗത്തിൽ ആകുന്നു. മുടിയിൽ പുരട്ടിയ എണ്ണ കഴുകി കളയുന്ന സമയത്ത് പ്രകൃതിദത്തമായ ഷാംപൂ കണ്ടീഷ്ണർ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ചെമ്പരത്തി കുറുന്തോട്ടി,പയറുപൊടി, കടലപൊടി ഇവയിൽ എതെങ്കിലും ഉപയോഗിക്കാം. ഷാംപൂ ഉപയോഗിച്ച് കഴുകുന്നതിന്റെ ഗുണംചെയ്യും. കുളികഴിഞ്ഞു മുടി ചീപ്പ് ഉപയോഗിച്ച് ബലമായി ചീകരുത്. മുടി തനിയെ ഉണങ്ങുന്നത് ആണ് നല്ലത്.
അമിയ ഹോംമെയ്ഡ് ഹെർബൽ ഹെയർ ഓയിൽ സ്ത്രീപുരുഷ ഭേദമന്യേ ഏതു പ്രായക്കാർക്കും ഉപയോഗിക്കാവുന്നതാണ്.
Click here to claim your Sponsored Listing.
Category
Website
Address
Kochi
682005
