RAJU HAIR STYLE Beautyparler

RAJU HAIR STYLE Beautyparler

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RAJU HAIR STYLE Beautyparler, Hair salon, Mynagappally, Kollam.

Photos 06/05/2013

റോയല്‍ രാജസ്ഥാന്‍ >>>

ജയ്പുര്‍ : സ്വന്തം തട്ടകത്തിലെ അപ്രമാദിത്തം കാത്തുസൂക്ഷിച്ച രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍. ക്രിക്കറ്റില്‍ ഞായറാഴ്ച പുണെ വാറിയേഴ്‌സിനെ അഞ്ചു വിക്കറ്റിന് തോല്പിച്ച് അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷകള്‍ കരുത്തുറ്റതാക്കി. പുണെ ഉയര്‍ത്തിയ 179 റണ്‍സ് ലക്ഷ്യം ഒരു പന്ത് ബാക്കിനില്‌ക്കെ മറികടന്നാണ് രാജസ്ഥാന്‍ വിജയം പിടിച്ചെടുത്തത്. തുടരെ രണ്ടാം മത്സരത്തിലും പുണെ ഓപ്പണര്‍ റോബിന്‍ ഉത്തപ്പ (54) നേടിയ അര്‍ധശതകം പാഴായപ്പോള്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡി(58)ന്റെയും അജിങ്ക്യ രഹാനെ(67)യുടെയും അര്‍ധശതകങ്ങളിലൂടെ രാജസ്ഥാന്‍ ടൂര്‍ണമെന്റിലെ ഏഴാമത്തെ വിജയം സ്വന്തമാക്കി. ഇതോടെ പോയന്റു പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരാനും രാജസ്ഥാന് കഴിഞ്ഞു. രഹാനെയാണ് കളിയിലെ കേമന്‍.

ബാറ്റ്‌സ്മാന്മാരെ തുണച്ച പിച്ചില്‍ ഇരുടീമുകളും മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. പുണെയ്ക്കുവേണ്ടി ഉത്തപ്പ-ക്യാപ്റ്റന്‍ ആറോണ്‍ ഫിഞ്ച് സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 97 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാനുവേണ്ടി ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്-രഹാനെ സഖ്യം 11.5 ഓവറില്‍ 98 റണ്‍സ് വാരി ടീമിന് വിജയാടിത്തറയിട്ടു.പതിനാറാം ഓവറില്‍ രഹാനെ പുറത്തായപ്പോള്‍ രാജസ്ഥാന്‍ തെല്ലു സമ്മര്‍ദ്ദത്തിലാണ്ടു. 17-ാം ഓവറിലെ ആദ്യ പന്തില്‍ ഹോഡ്ജ് പുറത്താവുമ്പോള്‍ രാജസ്ഥാന്റെ നില പരുങ്ങലിലായി. 17 പന്തില്‍ 28 റണ്‍സ് അവര്‍ക്ക് വേണ്ടിയിരുന്നു. ഉജ്വലമായി പന്തെറിഞ്ഞ പാര്‍നലിനെ നേരിട്ട ആദ്യ രണ്ടു പന്തുകളിലും ബൗണ്ടറിയടിച്ച മലയാളി താരം സഞ്ജു വി.സാംസ(6 പന്തില്‍ 10 റണ്‍സ്)ണാണ് ടീമിന്റെ സമ്മര്‍ദ്ദം അയച്ചത്. സഞ്ജുവും സ്റ്റ്യൂവര്‍ട്ട് ബിന്നിയും(13 പന്തില്‍ പുറത്താവാതെ 32) ചേര്‍ന്ന് 2.1 ഓവറില്‍ 25 റണ്‍സ് ചേര്‍ത്തതോടെ രാജസ്ഥാന്‍ വിജയം ഉറപ്പിച്ചു. സഞ്ജു നേരിട്ട ആദ്യ പന്ത് സുന്ദരന്‍ കവര്‍ ഡ്രൈവറിലൂടെയാണ് ബൗണ്ടറിയാക്കിയത്.

രാജസ്ഥാനുവേണ്ടി മലയാളിതാരം സച്ചിന്‍ ബേബി ആദ്യഇലവനില്‍ സ്ഥാനം പിടിച്ചെങ്കിലും ബാറ്റുചെയ്യാന്‍ അവസരം കിട്ടിയില്ല. സച്ചിനും സഞ്ജുവുമാണ് രാജസ്ഥാന്‍ ഇലവനില്‍ ഉണ്ടായിരുന്ന മലയാളി താരങ്ങള്‍.

സ്‌കോര്‍ബോര്‍ഡ്

പുണെ വാറിയേഴ്‌സ്: ഉത്തപ്പ റണ്ണൗട്ട് 54, ഫിഞ്ച് ബി കൂപ്പര്‍ 45, യുവരാജ് സി കുപ്പര്‍ ബി ത്രിവേദി 13, മിച്ചല്‍ മാര്‍ഷ് നോട്ടൗട്ട് 35, മാത്യൂസ് സി രഹാനെ ബി ഫോക്ക്‌നര്‍ 18, റാവത്ത് നോട്ടൗട്ട് 0, ആകെ 20 ഓവറില്‍ 4ന് 178. വിക്കറ്റുവീഴ്ച: 1-97, 2-124, 3-129, 4-170.
ബൗളിങ്: ചാന്‍ഡില 2-0-23-0, ഫോക്ക്‌നര്‍ 4-0-35-1, വാട്‌സണ്‍ 4-0-29-0, കൂപ്പര്‍ 4-0-39-1, ത്രിവേദി 4-0-33-1, ബിന്നി 2-0-19-0.
രാജസ്ഥാന്‍: ദ്രാവിഡ് സി മാര്‍ഷ് ബി മാത്യൂസ് 58, രഹാനെ സി രാഹുല്‍ ശര്‍മ ബി ഭുവനേശ്വര്‍ 67, വാട്‌സണ്‍ ബി പാര്‍നല്‍ 5, ഹോഡ്ജ് സി ഭുവനേശ്വര്‍ ബി പാര്‍നല്‍ 4, ബിന്നി നോട്ടൗട്ട് 32, സഞ്ജു സി ബിര്‍ള ബി പാര്‍നല്‍ 10, ഫോക്ക്‌നര്‍ നോട്ടൗട്ട് 3, എക്‌സ്ട്രാസ് 3, ആകെ 19.5 ഓവറില്‍ 5ന് 182.
വിക്കറ്റുവീഴ്ച: 1-98, 2-128, 3-136, 4-150, 5-175. ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 4-0-38-1, ഉപാധ്യായ് 3-0-29-0, പാര്‍നല്‍ 3.5-0-27-3, രാഹുല്‍ ശര്‍മ 4-0-38-0, യുവരാജ് 2-0-16-0, മാത്യൂസ് 3-0-34-1.

Want your business to be the top-listed Hair Salon in Kollam?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Mynagappally
Kollam