Devaki Pappu

Devaki Pappu

Share

For Music albums and entertainment videos

09/07/2025

ഒരുവട്ടം കൂടിയെൻ ഓര്‍മകള്‍ മേയുന്നു.

27/07/2024

വീണ്ടും പാട്ടെഴുത്തിന്റെ വഴിയേ....കൂടെ ഉണ്ടാകണം

27/07/2024

കൗമാര കാലത്ത് കേട്ടിട്ടുള്ള പാട്ടുകള്‍ ഇപ്പൊൾ കേള്‍ക്കുമ്പോള്‍ അതിൽ ഒരു ഗൃഹാതുരത്വം അനുഭവിക്കുന്നതിന്റെ മുഖ്യ ഘടകം, അന്നത്തെ കൊടുമ്പിരി കൊണ്ട പ്രണയം ആയിരിക്കും എന്നാണ് എന്റെ നിരീക്ഷണം. മറ്റുള്ളവര്‍ക്ക് ഒരു ഫീലും ഉണ്ടാക്കാത്ത ചില പാട്ടുകൾ പോലും എനിയ്ക്ക് favourite ആണ് എന്നതിന്റെ കാരണവും മറ്റൊന്നല്ല.....എന്റെ നിഷ്കളങ്കമായ പ്രണയം....! അതിന്റെ ഓര്‍മകള്‍ വല്ലാത്ത ഒരു അനുഭൂതി ആണ്....പത്താം ക്ലാസിൽ തുടങ്ങി, പത്താം ക്ലാസിൽ തന്നെ ഒടുങ്ങിയ ഒരു മനോഹര പ്രണയത്തിന്റെ ഓര്‍മകള്‍ ഇന്നും ഉള്ളില്‍ എവിടെയോ ചിതറി കിടപ്പുണ്ട് എന്ന് ഞാൻ അറിയുന്നത് ചില പാട്ടുകൾ കേള്‍ക്കുമ്പോഴാണ്.

1997 ല്‍ റിലീസ് ചെയ്ത ഓണപ്പാട്ടുകള്‍ അടങ്ങിയ ഒരു സംഗീത ആല്‍ബം, "ആവണിപൊൻപുലരി " എന്റെ കുട്ടിക്കാല പ്രണയത്തിന്റെ ഓര്‍മകള്‍ പേറുന്ന ഒന്നാണ്.
R K ദാസ്, A V വാസുദേവന്‍ പോറ്റി എന്നിവരുടെ വരികള്‍ക്ക് ബേണി ഇഗ്നേഷ്യസ് സംഗീതം നല്‍കിയ പാട്ടുകള്‍ യേശുദാസ്, വിജയ് യേശുദാസ്, സംഗീത സജിത് എന്നിവര്‍ പാടിയിരിക്കുന്നു. തരംഗിണി മ്യൂസിക് ആണ് ആല്‍ബം പുറത്ത്‌ ഇറക്കിയത്.
ഇതിലെ "അകലെ ഓണം പുലരുമ്പോൾ " എന്ന പാട്ട് ആണ് എന്റെ favorite. മഴയുള്ള ഒരു രാത്രിയില്‍, headset വച്ച് ഈ പാട്ട് കേള്‍ക്കുമ്പോള്‍, ബാല്യവും പ്രണയവും പിന്നെ അവളുടെ കൊഞ്ചലും പതിയെ നെഞ്ചില്‍ ഉടുക്ക് കൊട്ടി തുടങ്ങും......

ഈ പാട്ടുകൾ കേട്ടിട്ടുള്ളവര്‍ comment ചെയ്യൂ

Want your business to be the top-listed Beauty Salon in Kollam?
Click here to claim your Sponsored Listing.

Category

Website

Address


Kollam
691533