KCYL Kidangoor

KCYL Kidangoor

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYL Kidangoor, Kottayam.

14/04/2023

കൈപ്പുഴ ഇടവകയിൽ വച്ച് നടന്ന 32 ഓളം ടീമുകൾ പങ്കെടുത്ത കോട്ടയം അതിരൂപതതല 7's ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ KCYL കിടങ്ങൂർ ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങൾ. ഈ മത്സരത്തിൽ പങ്കെടുക്കുവാൻ ആയി എല്ലാ പിന്തുണയും നൽകിയ ഇടവക വികാരി ബഹുമാനപ്പെട്ട ജോസ് നെടുങ്ങാട്ടച്ചനും, കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റ് ഡയറക്ടർ, സിസ്റ്റർ അഡ്വൈസർ, എല്ലാ ഭാരവാഹികൾക്കും, കിടങ്ങൂർ ഇടവക ജനങ്ങൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. 🤗🤗🙏🏻🙏🏻

09/04/2023

കിടങ്ങൂർ യൂണിറ്റിലെ KCYL യുവജനങ്ങളുടെ നേതൃത്വത്തിൽ ഈസ്റ്റർ ദിനത്തിൽ ഇടവക ജനങ്ങൾക്ക് ഈസ്റ്റർ മുട്ടയും, കട്ടൻ കാപ്പിയും നൽകി. ഇതിനായി സഹകരിച്ച എല്ലാ യുവജനങ്ങൾക്കും നന്ദി.

07/04/2023

കിടങ്ങൂർ കെ.സി.വൈ.എൽ യുവജനങ്ങൾ ഒത്തൊരുമിച്ച് ദേവാലയത്തിൽ പാന വായിച്ചപ്പോൾ🤗🤗

07/04/2023

KCYL യുവജനങ്ങൾ ഒത്തുചേർന്ന് പാന വായിച്ചു

ദുഃഖവെള്ളിയോടനുബന്ധിച്ച് ഇടവക സമൂഹത്തിന്റെ കുരിശിന്റെ വഴിക്ക് മുന്നോടിയായി കിടങ്ങൂർ യൂണിറ്റിലെ KCYL യുവജനങ്ങൾ ഒത്തുചേർന്ന് പള്ളിയിൽ പാന വായിച്ചത് ഒരു വേറിട്ട അനുഭവമായി. ഇതിനോട് സഹകരിച്ച എല്ലാ യുവജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🏻🙏🏻

06/04/2023

കുരിശപ്പം വിതരണം ചെയ്തു

KCYL കിടങ്ങൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ, വികാരിയച്ചനോടൊപ്പം കഴിഞ്ഞ പെസഹാ ദിനത്തിനുശേഷം മരണം നടന്ന ഇടവകയിലെ വീടുകളിൽ സന്ദർശനം നടത്തി, പ്രാർത്ഥിച്ച്, കുരിശപ്പം വിതരണം ചെയ്തു.

06/04/2023

✝️ WAY OF THE CROSS✝️

പ്രിയമുള്ളവരെ,

നോമ്പുകാലത്തിന്റെ അവസാന വാരാമായ ഈ വലിയ ആഴ്ചയുടെ ചൈതന്യം മുഴുവൻ ഉൾക്കൊണ്ടുകൊണ്ട് പെസഹാ ബുധനാഴ്ചയായ ഇന്നലെ (05/04/2023) KCYL കിടങ്ങൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കിടങ്ങൂർ ഫൊറോനയിലുള്ള എല്ലാ യുവജനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് കോട്ടപ്പുറത്ത് അമ്മയുടെ മണ്ണിൽ ഭക്തിനിർഭരമായ കുരിശിന്റെ വഴി നടത്തപ്പെട്ടു. കിടങ്ങൂർ ഫൊറോനയിലെ 8 ഇടവകകളിൽ നിന്നായി 150 ഓളം യുവജനങ്ങളും, യൂണിറ്റ് ചാപ്ലയിന്മാരും, ഡയറക്ടർമാരും, അഡ്വൈസേഴ്സും, ബഹുമാനപ്പെട്ട KCYL അതിരൂപത സമിതി അംഗങ്ങളും ഈ കുരിശിന്റെ വഴിയിൽ പങ്കെടുത്തു. ഭക്തിനിർഭരമായ കുരിശിന്റെ വഴിക്ക് ശേഷം KCYL അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻ കുഴിയിൽ സന്ദേശവും, ആശീർവാദവും നൽകി. ഈ പരിഹാരപ്രദക്ഷിണത്തിൽ പങ്കെടുക്കുവാൻ ആയി യൂണിറ്റുകളിൽ നിന്നും യുവജനങ്ങളെ അയച്ച എല്ലാ യൂണിറ്റ് ഭാരവാഹികൾക്കും, എല്ലാ ക്രമീകരണങ്ങൾക്കും ചുക്കാൻ പിടിച്ച കിടങ്ങൂർ ഫൊറോന പള്ളി വികാരിയും, KCYL കിടങ്ങൂർ യൂണിറ്റ് ചാപ്ലയിനുമായ റവ. ഫാ. ജോസ് നെടുങ്ങാട്ടച്ചനും, കിടങ്ങൂർ യൂണിറ്റ്, ഫൊറോന ഭാരവാഹികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

18/03/2023

വലിയ നോമ്പിനോട് അനുബന്ധിച്ച് എല്ലാ ശനിയാഴ്ച ദിവസവും വൈകിട്ട് 5.30ന് കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ദേവാലയത്തിൽ വച്ച് എല്ലാ യുവജനങ്ങളെയും, ഇടവക സമൂഹത്തെയും സമർപ്പിച്ചുകൊണ്ട് നടത്തിവരുന്ന കുരിശിന്റെ വഴി രണ്ടാം ശനിയാഴ്ചയായ ഇന്ന് വൈകിട്ട് 5.30ന് ദേവാലയത്തിൽ നടത്തപ്പെട്ടു. കെ.സി.വൈ.എൽ യൂണിറ്റ് ചാപ്ലയിൻ റവ. ഫാ. ജോസ് നെടുങ്ങാട്ട് ആശീർവാദം നൽകി.

05/03/2023

കിടങ്ങൂർ ഫൊറോന പള്ളി വികാരിയും, കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റ് ചാപ്ലയിനുമായ റവ. ഫാ. ജോസ് നെടുങ്ങാട്ട് അച്ചന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

Happy birthday dear Father 🎂🎂🤗🤗🥰

04/03/2023

വലിയ നോമ്പിനോട് അനുബന്ധിച്ച് എല്ലാ ശനിയാഴ്ച ദിവസവും വൈകിട്ട് 5.30ന് കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ദേവാലയത്തിൽ വച്ച് എല്ലാ യുവജനങ്ങളെയും, ഇടവക സമൂഹത്തെയും സമർപ്പിച്ചുകൊണ്ട് നടത്തിവരുന്ന കുരിശിന്റെ വഴി രണ്ടാം ശനിയാഴ്ചയായ ഇന്ന് വൈകിട്ട് 5.30ന് ദേവാലയത്തിൽ നടത്തപ്പെട്ടു. കെ.സി.വൈ.എൽ യൂണിറ്റ് ചാപ്ലയിൻ റവ. ഫാ. ജോസ് നെടുങ്ങാട്ട് ആശീർവാദം നൽകി.

കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റ്

04/03/2023

വലിയ നോമ്പിനോട് അനുബന്ധിച്ച് എല്ലാ ശനിയാഴ്ച ദിവസവും വൈകിട്ട് 5.30ന് കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ദേവാലയത്തിൽ വച്ച് എല്ലാ യുവജനങ്ങളെയും, ഇടവക സമൂഹത്തെയും സമർപ്പിച്ചുകൊണ്ട് കുരിശിന്റെ വഴി നടത്തുന്ന കാര്യം ഏവരെയും സന്തോഷത്തോടെ അറിയിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യ ശനിയാഴ്ചയിൽ വൈകിട്ട് 5.30ന് ദേവാലയത്തിൽ വച്ച് കുരിശിന്റെ വഴി നടത്തപ്പെട്ടു.

കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റ്

Photos from KCYL Kidangoor's post 09/01/2023

കോട്ടപ്പുറത്ത് അമ്മയുടെ തിരുനാൾ 2023

Want your business to be the top-listed Beauty Salon in Kottayam?
Click here to claim your Sponsored Listing.

Telephone

Website

Address


Kottayam