Ruchi kurippukal
എന്റെ രുചികൾ നിങ്ങളുടെ ജീവിതവും രുചിയുള്ളതാക്കട്ടെ.. �
28/05/2026
ഈദ് സ്പെഷ്യൽ തലപ്പാക്കട്ടി കുക്കർ
ബിരിയാണി 👌👌👌
500 ഗ്രാം മട്ടൻ കക്ഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയതിലേക്ക് 1/2 ടീസ്പൂൺ ഉപ്പ് 1/2ടീസ്പൂൺ മഞ്ഞൾപ്പൊടി,1 ടീസ്പൂൺ മുളകുപൊടി, 1ടീസ്പൂൺ ഓയിൽ എന്നിവ ചേർത്ത് യോജിപ്പിച്ച് ഒരു പ്രഷർ കുക്കറി-
ലാക്കി നാലഞ്ചു വിസിൽ വേവിക്കുക.
വെന്ത കറിയിൽ നിന്ന് കഷ്ണങ്ങൾ കോരി മാറ്റി വയ്ക്കുക.
2 കപ്പ് ബസ്മതി അരി 10 മിനിറ്റ് കുതിർത്ത ശേഷം ഊറ്റി വെള്ളം വാലാൻ വയ്ക്കുക.
2 സവാള,2 തക്കാളി,ഒരു ചെറിയ കഷണം ഇഞ്ചി 4- 5 അല്ലി വെളുത്തുള്ളി 4 പച്ചമുളക് ഒരു കപ്പ് മല്ലിയില പുതിനയില എന്നിവ പൊടിപൊടിയായി അരിഞ്ഞു വെവ്വേറെ വയ്ക്കുക.
അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പുതിനയില എന്നിവ മിക്സിയിലാക്കി ഒട്ടും വെള്ളം ചേർക്കാതെ തരുതരുപ്പായി അരച്ചു വയ്ക്കുക.
ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് ഒന്നുകൂടി ഒന്നരച്ചെടുത്തു വെ ക്കുക.
ഒരു വലിയ കുക്കർ അടുപ്പിൽ വെച്ച് കാൽകപ്പ് എണ്ണയും ഒരു വലിയ സ്പൂൺ നെയ്യും ചേർത്ത് ചൂടാക്കി ഒരു വഴനയില, 1/2 ടീസ്പൂൺ ജീരകം, രണ്ടു കഷണം കറുവാപ്പട്ട,2ഏലക്ക 3 ഗ്രാമ്പു എന്നിവ ചേർത്ത് മൂപ്പിക്കുക.
ഇതിലേക്ക് മല്ലിയില അരിഞ്ഞത് ചേർത്ത് വഴറ്റിയ ശേഷം തരു തരിപ്പായി അരച്ചുവെച്ച അരപ്പ് ചേർത്ത് വഴറ്റുക.
ഇതിലേക്ക് തക്കാളി അരിഞ്ഞതതും, ഉപ്പും ചേർത്ത് ഇളക്കി 8-10 മിനിറ്റ് വഴറ്റുക.
എണ്ണ തെളിഞ്ഞു വരുമ്പോൾ ഒരു ചെറിയ സ്പൂൺ കാശ്മീരി മുളകുപൊടിയും 1.5 ടീ സ്പൂൺ ഗരം മസാല പൊടിയും ചേർത്ത് ഒന്ന് രണ്ട് മിനിറ്റ് കൂടി വഴറ്റുക.
ഇതിലേക്ക് കാൽ കപ്പ് പുളിയില്ലാത്ത കട്ട തൈര് ചേർത്ത് ഇളക്കുക.
ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടൻ കഷണങ്ങൾ ചേർത്തിളക്കിയ ശേഷം മട്ടൻ വേവിച്ച ചാർ അര കപ്പ് ചേർത്ത് 3-4 മിനിറ്റ് തിളപ്പിക്കുക.
ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന അരിയും മൂന്നര കപ്പ് വെള്ളവും ചേർത്ത് ഇളക്കുക.
ഉപ്പും എരിവും ഒക്കെ പാകത്തിനാക്കി കുക്കർ അടച്ചുവെച്ച് വേവിക്കുക.ഒരു വിസിൽ വന്നശേഷം തീ കുറച്ചുവെച്ച് 7-8 മിനിറ്റ് കൂടി പാചകം ചെയ്ത ശേഷം തീ അണയ്ക്കുക.
പ്രഷർകുക്കറിന്റെ ആവി പോയശേഷം അടപ്പ് തുറന്ന് തവികൊണ്ട് ബിരിയാണി അധികം ബലം കൊടുക്കാതെ മെല്ലെ ഇളക്കി വിടർത്തിയെടുക്കുക.
മല്ലിയില അരിഞ്ഞത് മുകളിൽ വിതറി ചൂടോടെ സാലഡ്,അച്ചാർ പപ്പടം തുടങ്ങിവയ്ക്കൊപ്പം സെർവ് ചെയ്യാം.
25/05/2026
ഊണിനൊപ്പം വിളമ്പാം അതീവ രുചിയോടെ
മുരിങ്ങക്ക രസം👌👌👌
മുരിങ്ങക്ക -2, തക്കാളി-1, തുവരപ്പരിപ്പ് -2 ടേബിൾ സ്പൂൺ മഞ്ഞൾപൊടി 1/4 ടീ സ്പൂൺ പേരുകൾ ഒരു കുക്കറിലാക്കി ഞാൻ ആവശ്യമുള്ള വെള്ളവും ചേർത്ത് 3 വിസിൽ വേവിക്കുക. കുക്കർ തണുത്ത ശേഷം തുറന്ന് മുരിങ്ങക്ക കൂട്ട് നന്നായി സ്മാഷ് ചെയ്യുക. ജ്യൂസ് അരിപ്പയിൽ അരിച്ചെടുത്ത് വയ്ക്കുക.
നെല്ലിക്ക വലുപ്പത്തിലുള്ള പുളി പിഴിഞ്ഞ വെള്ളം എടുത്തു വയ്ക്കുക
1ടീസ്പൂൺ കുരുമുളക്,1 ടീസ്പൂൺ മല്ലി
4- 5 അല്ലി വെളുത്തുള്ളി, 1/4 ടീസ്പൂൺ ഉലുവ, 1/2 ടീസ്പൂൺ ജീരകം ഒരു തണ്ട് കറിവേപ്പില ഒരുപിടി മല്ലിയില ഇത്രയും ചേരുവകൾ ചതച്ച് വെക്കുക.
ഒരു ചിട്ടി അടുപ്പിൽ വച്ച് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി,1/2 ടീസ്പൂൺ കടുക്, 2 വറ്റൽ മുളക്, 2തണ്ട് കറിവേപ്പില ഇത്രയും വറുത്ത ശേഷം ഇതിലേക്ക് മുരിങ്ങക്കാ പരിപ്പ് മിശ്രിതം ചേർക്കുക. ഇതിലേക്ക് പുളി വെള്ളവും ചതച്ച കൂടും പാകത്തിന് ഉപ്പും ചേർത്ത് ചെറു തീയിൽ തിളപ്പിക്കുക.
തിള വന്നു തുടങ്ങുമ്പോൾ 1/4 ടീസ്പൂൺ കായ പ്പൊടി ചേർത്ത് ഇളക്കി, മല്ലിയിലയും വിതറി അടുപ്പിൽ നിന്നും വാങ്ങുക.
രുചികരമായ മുരിങ്ങക്കാ രസം തയ്യാർ.
23/05/2026
കുട്ടികളും വലിയവരും ഒരുപോലെ
ഇഷ്ടപ്പെടുന്ന ടേസ്റ്റി
Rainbow chicken stir fry 👌👌👌
350gm ബോൺലെസ് ചിക്കൻ ചെറിയ നീളമുള്ള കഷണങ്ങളായി മുറിച്ച് 1ടീസ്പൂൺ സോയാസോസ്,1/2 ടീസ്പൂൺ കുരുമുളകുപൊടി, 1 ടീസ്പൂൺ കോൺഫ്ലവർ എന്നിവ ചേർത്ത് യോജിപ്പിച്ച് 15 മിനിറ്റ് മാറ്റിവയ്ക്കുക.
ഇഞ്ചി- ഒരു ചെറിയ പീസ് ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി -4-5 അല്ലി ചെറുതായി അരിഞ്ഞത്.
ക്യാരറ്റ് - ചെറിയ ഒരെണ്ണം കനം കുറച്ചു നീളത്തിൽ അരിഞ്ഞത്,
ക്യാപ്സിക്കം -ചുവപ്പ്, പച്ച, മഞ്ഞ മൂന്നും കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ഓരോന്നും 1/2 കപ്പ് വീതം.
സവാള -1ചതുരത്തിൽ അരിഞ്ഞത്
സ്പ്രിംഗ് ഒനിയൻ മൂന്നുതണ്ട് വെളുത്ത ഭാഗവും പച്ചഭാഗവും വെവ്വേറെ അരിഞ്ഞത്, ഇത്രയും ചേരുവകൾ എടുത്തു വെക്കുക .
ഒരു ചെറിയ പാത്രത്തിൽ 1.5 ടേബിൾസ്പൂൺ സോയാസോസ്,1 ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്,1 ടീസ്പൂൺ വിനാഗിരി, 1ടീസ്പൂൺ തേൻ(പഞ്ചസാര ) ഇത്രയുംചേരുവകൾ ഒരുമിച്ചാക്കി സോസ് റെഡിയാക്കി വയ്ക്കുക.
1ടീ സ്പൂൺ കോൺഫ്ലവർ മൂന്നു ടേബിൾ സ്പൂൺ വെള്ളത്തിൽ കലക്കി വയ്ക്കുക
ഒരു വലിയ പാനോ ചീനച്ചട്ടിയോ അടുപ്പിൽ വച്ച് 3-4 ടേബിൾ സ്പൂൺ എണ്ണ ( refined oil )ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കൻ കഷണങ്ങൾ ചേർത്ത് ഹൈ ഫ്ലെയിമിൽ 5-6 മിനിറ്റ് നന്നായി വഴറ്റുക. ചിക്കൻ വെന്ത് ചെറിയ ബ്രൗൺ
നിറമാകുമ്പോൾ കോരി മാറ്റി വയ്ക്കുക.
അതേ പാനിലെ ബാക്കി എണ്ണയിലേക്ക്
അരിഞ്ഞുവെച്ച ഇഞ്ചി,വെളുത്തുള്ളി, സ്പ്രിംഗ് ഒനിയന്റെ വെളുത്ത ഭാഗം എന്നിവ ചേർത്ത് പച്ചമണം മാറുമ്പോൾ സവാള, കാരറ്റ് മൂന്നുതരം ക്യാപ്സിക്കം എന്നിവ ചേർത്ത് ഉയർന്ന തീയിൽ 2 മിനിറ്റ് വേഗത്തിൽ വഴറ്റുക.( കഷ്ണങ്ങളുടെ ക്രിസ്പിനസ് നഷ്ടപ്പെടരുത് )
ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന സോസും വറുത്തു വെച്ചിരിക്കുന്ന ചിക്കനും ചേർക്കുക. കലക്കി വെച്ചിരിക്കുന്ന കോൺഫ്ലവർ മിശ്രിതം കൂടി ചേർത്ത് 2-3 മിനിറ്റ് ഇളക്കി വേവിക്കുക സോസ് തിളച്ച് നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക.( ചൈനീസ് വിഭവം ആയതിനാൽ പാചകം ഹൈ ഫ്ലെയിമിൽ വേഗത്തിൽ ഇളക്കി ചെയ്യുക )
അവസാനമായി സ്പ്രിംഗ്ഒനിയന്റെ പച്ച ഭാഗം ചെറുതായി അരിഞ്ഞത് മുകളിൽ വിതറി ചൂടോടെ സെർവ് ചെയ്യാം.
Delicious mango puttt for mango lovers fruit dish
14/05/2026
രുചികരമായ കൂർക്ക തോരൻ👌👌👌
250 ഗ്രാം കൂർക്ക തൊലി കളഞ്ഞ് കനം കുറച്ച് അരിഞ്ഞ് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിച്ചു വയ്ക്കുക.
1/2 മുറി തേങ്ങ രണ്ട് പച്ചമുളക് ചേർത്ത് ചതച്ചു വെക്കുക
ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി 1/2ടീസ്പൂൺ കടുക് 1/2 ടീസ്പൂൺ ഉഴുന്നുവരിപ്പ്,2 വറ്റൽ മുളക്, 2തണ്ട് കറിവേപ്പില എന്നിവയിട്ട് മൂപ്പിച്ചശേഷം ഒരു സവാള പൊടിപൊടി-
യായി അരിഞ്ഞത് ചേർത്ത് വഴറ്റുക.
സവാള ബ്രൗൺ നിറമായി തുടങ്ങുമ്പോൾ ഇതിലേക്ക് വേവിച്ചുവെച്ച കൂർക്ക ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് ചതച്ചുവെച്ച തേങ്ങാക്കൂട്ടും ചേർത്ത് അടച്ചുവെച്ച് 5 മിനിറ്റ് ചെറുതീയിൽ വേവിക്കുക.
അടപ്പു തുറന്ന് തോരൻ നന്നായി ഇളക്കി തോർത്തി ചൂടോടെ ഊണിനൊപ്പം സെർവ് ചെയ്യാവുന്നതാണ്.
12/05/2026
സ്പെഷ്യൽ ചിക്കൻ വറുവൽ👌👌👌
1/2 kg ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ച് കഴുകി വൃത്തിയാക്കിയതിലേക്ക് 1 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, 1 ടേബിൾ സ്പൂൺ മല്ലിപ്പൊടി,1/2 ടീസ്പൂൺ മഞ്ഞൾ പൊടി1 ടേബിൾ സ്പൂൺ തൈര്, ഉപ്പ് എന്നിവ പുരട്ടി 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി
3-4 വറ്റൽ മുളക് മുറിച്ചതും 2തണ്ട്
കറിവേപ്പിലയും ഇട്ട് മൂപ്പിച്ച ശേഷം ഇതിലേക്ക് 250ഗ്രാം ചുമന്നുള്ളി അരിഞ്ഞത് ചേർത്ത് ഗോൾഡൻ നിറമാകുന്നവരെ വഴറ്റുക.
ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ചേർക്കുക..
ചുവന്നുള്ളിയും ഇഞ്ചി വെളുത്തുള്ളിയും എല്ലാം മൂത്ത് വരുമ്പോൾ ഇതിലേക്ക് പുരട്ടി വെച്ച ചിക്കൻ ചേർത്ത് ഇളക്കി(ഒട്ടും തന്നെ വെള്ളം ചേർക്കേണ്ട ആവശ്യമില്ല) അടച്ചുവെച്ച് വേവിക്കുക.
ചിക്കൻ വെന്ത് വെള്ളമെല്ലാം വറ്റി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ക്രഷ്ഡ് ചില്ലി ചേർത്തിളക്കി ചിക്കൻ നന്നായി ഉലർത്തുക.
അവസാനമായി കുറച്ചു കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളക്കി, അടുപ്പിൽ നിന്നും വാങ്ങി ചൂടോടെ സെർവ് ചെയ്യാവുന്നതാണ്
09/05/2026
Easy and tasty club sandwich👌👌👌
ആവശ്യമുള്ള സാധനങ്ങൾ
3 സ്ലൈസ് വൈറ്റ് ബ്രെഡ്
ചിക്കൻ -1 കപ്പ്( ചിക്കൻ വേവിച്ച് ചെറിയ പീസ് ആയി മുറിച്ചത് ) മയോണൈസ്- 2-3 ടേബിൾ സ്പൂൺ, ലെറ്റൂസ് ഇല -1-2 ഇല,
തക്കാളി -1സ്ലൈസ് ചെയ്തത്,
മുട്ട-1( ഓംലെറ്റ് ആയി തയ്യാറാക്കിയത് )
1/2 ടീ സ്പൂൺ കുരുമുളകുപൊടി, ബട്ടർ, ഉപ്പ്.
ഉണ്ടാക്കുന്ന വിധം
വേവിച്ച് വച്ചിരിക്കുന്ന ചിക്കനിലേക്ക് മയോണൈസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി ബട്ടർ ചേർത്ത് ബ്രെഡിന്റെ ഇരുവശവും ഗോൾഡൻ നിറത്തിൽ ടോസ്റ്റ് ചെയ്തെടുക്കുക.
ഒരു സ്ലൈസ് ബ്രെഡിന്റെ മുകളിൽ മയോണൈസ് തേക്കുക. അതിനു മുകളിലായി അടുത്ത ബ്രെഡ് വയ്ക്കുക. ഇതിലേക്ക് ലെറ്റൂസ് ഇലയും തക്കാളി സ്ലൈസസും വയ്ക്കുക.. അതിനു മുകളിലായി തയ്യാറാക്കിയ മുട്ട വയ്ക്കുക.
അതിനു മുകളിലായി മൂന്നാമത്തെ ബ്രഡ് വെച്ച് സാൻവിച്ച് മൂടുക.
സാൻവിച്ചിന്റെ നാലുവശവും കട്ട് ചെയ്തിട്ട് ട്രയാങ്കിൾ ഷേപ്പിൽ മുറിച്ചെടുക്കുക.
ടൊമാറ്റോ കെച്ചപ്പ്,ഫ്രഞ്ച് ഫ്രൈസ് എന്നിവ കൂട്ടി കഴിക്കാവുന്നതാണ്.
06/05/2026
സിമ്പിൾ, ഈസി, ആൻഡ് ക്രീമി വെജിറ്റബിൾ കൂട്ട്👍👍
കാരറ്റ്, ബീൻസ്, കോളിഫ്ലവർ,ഗ്രീൻപീസ്, ഉരുളക്കിഴങ്ങ്,എന്നിവ ചതുരക്കഷണങ്ങ
ളായി മുറിച്ചത് എല്ലാംകൂടി-2 കപ്പ് വേവിച്ചു വയ്ക്കുക
പനീർ കഷ്ണങ്ങളാക്കിയത് -1 കപ്പ്
പാൽ - ഒന്നര കപ്പ്, ഫ്രഷ്ക്രീം -1/2 കപ്പ് ടൊമാറ്റോ പ്യുരി-2 ടേബിൾ സ്പൂൺ,
പച്ചമുളക്,ഉപ്പ്, എണ്ണ,, മല്ലിയില. ഇത്രയും ചേരുവകൾ എടുത്തുവെക്കുക.
രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി വേവിച്ച പച്ചക്കറികൾ വഴറ്റുക.
ഇതിലേക്ക് പാലും ക്രീമും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് പനീർ ടൊമാറ്റോ പ്യൂരി, 3-4 പച്ചമുളക് അരിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച് 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക.
മല്ലിയില കൊണ്ട് അലങ്കരിച്ച് ചപ്പാത്തിക്കൊപ്പം ചൂടോടെ സെർവ് ചെയ്യാവുന്നതാണ്.
04/05/2026
Sweet and savoury honey chicken
rice bowl- A complete meal👌👌👌
250 ഗ്രാം ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ചതിലേക്ക് 2 ടേബിൾ സ്പൂൺ കോൺഫ്ലവർ, 1ടേബിൾ സ്പൂൺ മൈദ, 1ടീസ്പൂൺ കുരുമുളകുപൊടി, ഉപ്പ് എന്നീ ചേരുവകൾ ചേർത്ത ശേഷം അല്പം വെള്ളവും ചേർത്ത് നന്നായി കുഴയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ഇത് ഫ്രൈ ചെയ്ത് കോരി മാറ്റി വയ്ക്കുക.
ഒരു കപ്പ് ബസ്മതി റൈസ് അല്പം ഉപ്പിട്ട് വേവിച്ച് ചോറാക്കി വയ്ക്കുക.(വൈറ്റ് റൈസ് )
ഒരു പാൻ അടുപ്പിൽ വെച്ച് 2ടീ സ്പൂൺ എണ്ണ ചൂടാക്കി 3-4 അല്ലി വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് 1ടേബിൾസ്പൂൺ സോയാസോസ്,
1ടീസ്പൂൺ ചില്ലി ഫ്ലെക്സ്, 2-3 ടേബിൾ സ്പൂൺ തേൻ എന്നിവ ചേർത്ത് ചെറുതായി ചൂടാക്കുക.( തേൻ അധികം തിളപ്പിക്കരുത്)
ഇങ്ങനെ തയ്യാറാക്കിയ സോസിലേക്ക് വറുത്തു വെച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുകളിൽ അല്പം വെള്ളം തളിക്കാം.
ബൗളിൽ ആദ്യം ചോറ് വിളമ്പുക. അതിനുമുകളിലായി ഹണി ചിക്കൻ വയ്ക്കുക( ഹണി ചിക്കൻ സൈഡിൽ വെച്ചും,മിക്സ് ചെയ്തും ഒക്കെ സെർവ്
ചെയ്യാവുന്നതാണ്) മുകളിലായി സ്പ്രിംഗ് ഒനിയൻ ലെറ്റൂസ് തുടങ്ങിയവ വിതറാവുന്നതാണ്.
ആവശ്യമെങ്കിൽ ബ്രോക്കോളി പുഴുങ്ങിയത് ക്യാരറ്റ് തുടങ്ങി ഇഷ്ടമുള്ള വെജിറ്റബിൾസ് സൈഡിൽ അരിഞ്ഞു വയ്ക്കാം.
02/05/2026
simple and delicious Kashmiri Sabji in restaurant style👌👌👌
ഒരു സവാള മുറിച്ച് അല്പം വെള്ളം ചേർത്ത് വേവിച്ച് അരച്ചു വയ്ക്കുക.
ബീൻസ് മുറിച്ചത് -1/2 കപ്പ്, കാരറ്റ് ചെറിയ കഷണങ്ങളാക്കിയത് 1/2കപ്പ്, പനീർ കഷ്ണങ്ങളാക്കിയത് -100 ഗ്രാം ഇത്രയും എടുത്തു വയ്ക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് 1/4 കപ്പ് എണ്ണ ചൂടാക്കി 1ടേബിൾ സ്പൂൺ കാഷ്യുനട്ട്, 1ടേബിൾസ്പൂൺ ഉണക്കമുന്തിരി എന്നിവ വറുക്കുക.
ഇതിലേക്ക് കഷണങ്ങളാക്കിയ ക്യാരറ്റ്,ബീൻസ്,പനീർ ,എന്നിവ ചേർത്ത് ക്രിസ്പിയായി വറുത്തു കോരുക.
അതേ എണ്ണയിലേക്ക് 2 പീസ് പട്ട, 3 ഗ്രാമ്പു,3 ഏലക്ക എന്നിവ ചേർത്ത് വഴറ്റിയ ശേഷം 1 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.
ഇതിലേക്ക് അരച്ചുവെച്ച സവാള ചേർത്ത് വഴറ്റുക.
സവാള മൂത്തു തുടങ്ങുമ്പോൾ ഇതിലേക്ക് 1 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, 1ടേബിൾ സ്പൂൺ മല്ലിപ്പൊടി,1/2 ടീസ്പൂൺ ജീരകപ്പൊടി, 1/2ടീസ്പൂൺ ഗരം മസാലപ്പൊടി, എന്നിവ ചേർത്ത് വഴറ്റുക.
അരപ്പിന്റെ പച്ചമണം മാറി കഴിഞ്ഞാൽ ഇതിലേക്ക് ഒരു ചെറിയ ക്യാപ്സിക്കം മുറിച്ചതും രണ്ട് തക്കാളി മുറിച്ചതും, കുറച്ചു മല്ലിയിലയും, ഉപ്പും ചേർത്ത് അല്പ സമയം വഴറ്റിയ ശേഷം, 1കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.
തിളക്കുന്ന കറിയിലേക്ക് വറുത്തു വച്ചിരിക്കുന്ന വെജിറ്റബിൾസ് ചേർത്ത് ഇളക്കി അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക.
കഷ്ണങ്ങളെല്ലാം വെന്ത് പാകമായാൽ ഇതിലേക്ക് 1/2കപ്പ് പാൽ(നോർമൽ മിൽക്ക് ),8-10 കാഷ്യുനട്ട് അരച്ച പേസ്റ്റ്, 1ടേബിൾ സ്പൂൺ കസൂരി മേത്തി എന്നിവ യഥാക്രമം ചേർത്ത് തിളപ്പിക്കുക.
കറി തിളച്ചു പാകമായാൽ അടുപ്പിൽ നിന്നും വാങ്ങി ഫ്രഷ് ക്രീം,മല്ലിയില, ചെറി തുടങ്ങിയവയിട്ട് അലങ്കരിച്ച് സെർവ് ചെയ്യാവുന്നതാണ്.( അല്പം സ്വീറ്റിനെസ്സ് ഉള്ള ഒരു കറിയാണിത്)
Click here to claim your Sponsored Listing.
Category
Website
Address
Thiruvananthapuram
695009
