Amaria Bridal Makeover

Amaria Bridal Makeover

Share

perfect bridal destination

26/10/2017

ഇന്നത്തെ ബ്യൂട്ടി ടിപ്പ്
ചുണ്ടുകൾ എങ്ങനെ പ്രകൃതിദത്തമായി സംരക്ഷിക്കാം എന്നു നമുക്ക് നോക്കാം... ചുണ്ടുകൾക് നല്ല നിറം കിട്ടാനും, വരണ്ട ചുണ്ടുകളെ എങ്ങനെ സുന്ദരമായി സംരക്ഷിക്കാം എന്നൊക്കെ അറിയേണ്ടേ??
* dead skin ചുണ്ടുകളിൽ ഉള്ളത് അകറ്റാൻ തേനും, പഞ്ചസാരയും ഉപയോഗിച്ച് നന്നായിട്ടു സ്ക്രബ്ബ്‌ ചെയ്താൽ mathi.
* ചുണ്ടുകൾക് നിറം കിട്ടാൻ ബീറ്റ്റൂട്ട് കൊണ്ട് ഇടയ്ക്ക് ഉരസുക.. അല്ലെങ്കിൽ ബീറ്റ്റൂട്ട് നീര് ഇട്ടാലും മതി
* ചുണ്ടുകളിൽ ഉണ്ടാകുന്ന കരുവാളിപ്പ് മാറാൻ വെള്ളരിക്ക നീര് ഇടുക
* ബട്ടർ ചുണ്ടുകളിൽ ഇട്ടിട്ടു രാത്രി കിടക്കുക... ട്രൈനെസ്സ് മാറും
* വെളിച്ചെണ്ണ ഉപയോഗിച്ച് ചുണ്ടുകളിൽ ഇടുന്ന ലിപ്സ്റ്റിക്, ലിപ്ബാം പോലുള്ളവ വൃത്തിയാക്കണം
* ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിർത്താൻ പാലും, മഞ്ഞളും ഒരുമിച്ചാക്കി ഇടുക
* മാതളത്തിന്റെ നീരും, പാലും ചേർത്ത് മസ്സാജ് ചെയ്യുന്നത് നല്ലതാണ്
* ദിവസം കുറഞ്ഞത് 12 ഗ്ലാസ്‌ വെള്ളം എങ്കിലും കുടിക്കണം.. ചുണ്ടുകൾ വരളുന്നത് ഇത് അകറ്റും..
* പുറത്തു പോകുമ്പോൾ അൽപ്പം വെണ്ണ ചുണ്ടുകളിൽ ലിപ്ബാം ഉപയോഗിക്കുന്നതിനു പകരം ഉപയോഗിക്കാം

25/10/2017

ഇന്നത്തെ ബ്യൂട്ടി ടിപ്പ്
Strech mark എങ്ങനെ മാറ്റം എന്നു നമുക്ക് നോക്കാം... ആദ്യമേ ഞാൻ പറയുവാ പെട്ടെന്നൊരു മാറ്റം ആരും പ്രതീക്ഷിക്കണ്ട..അൽപ്പം സമയം എടുക്കും ഇത് മാറികിട്ടാൻ...
* ധാരാളം വെള്ളം കുടിക്കണം. മിനിമം 12 ഗ്ലാസ്സ്...
* 1/4 cup aloe vera fresh gel(not in packets) + 5vitamin A capsule + 10 vitamin E capsule നല്ലപോലെ യോജിപ്പിച് strech mark ഉള്ളയിടത് ഇടുക... 2 മാസം ചെയ്യണം വ്യത്യാസം അറിയാൻ
* ഉരുളകിഴങ്ങ് നീര് ദിവസേന ഇടുക...
* മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചു ഇടുക... ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകണം.. ശേഷം വിറ്റാമിൻ E അല്ലെങ്കിൽ ഒലിവ് ഓയിൽ ഇടുക... ഒരു മാസം കഴിഞ്ഞാൽ മാറ്റം അറിയാൻ കഴിയും
* ആവണക്കെണ്ണ നല്ല കട്ടിക്ക് ഇടുക എന്നിട്ട് ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് അവിടെ കവർ ചെയ്യുക... എന്നിട്ട് ചൂട് വെള്ളം പ്ലാസ്റ്റിക് ബാഗ് അല്ലെങ്കിൽ കുപ്പിയിൽ ആക്കി ചൂട് കൊള്ളിക്കുക... ഒരു മാസത്തിൽ മാറ്റം അറിയാം
* 1quarter cup fresh aloe vera gel
Half cup virgin olive oil
6vitamin E tablet
4vitamin A tablet
ഇത്രയും ചേർത്ത് കുഴമ്പ് പോലെ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു ഡെയിലി ഉപയോഗിക്കാം..
* body lotion ഉപയോഗിക്കുന്നവർ Shea butter body lotion ഉപയോഗിക്കുക
* നാരങ്ങ നീര് ഇടുന്നതും strech mark കുറയ്ക്കാൻ സഹായിക്കും

25/10/2017

ഇന്നത്തെ ബ്യൂട്ടി ടിപ്പ്
Pigmentation എങ്ങനെ മാറ്റം എന്നു നമുക്ക് നോക്കാം.. സൂര്യതാപം കൂടുതൽ ഏൽക്കുന്നത് വഴിയാണ് pigmentation ഉണ്ടാകുന്നത്... നാച്ചുറൽ ആയിട്ടു തന്നെ നമുക്ക് ഇതിനെ മാറ്റാൻ കഴിയും...
*നാരങ്ങ നീര് ഒരു കഷ്ണം പഞ്ഞിയിൽ എടുത്തു 15 മിനിറ്റ് മുഖത്തു ഇട്ടിരിക്കുക.. എന്നിട്ട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക..നാരങ്ങ നീര് അലർജി ഉള്ളവർക്ക് തേനോ, ഉരുളക്കിഴങ്ങു നീരോ ഉപയോഗിക്കാം... ഒരു മാസം തുടർച്ചയായി ചെയ്യണം
* ദിവസേന മൂന്നു നേരം potato slice വച്ച് മുഖം മസ്സാജ് ചെയ്യുക... ഡ്രൈ ആകുമ്പോൾ അൽപ്പം വെള്ളം ചേർക്കാവുന്നതാണ്.. ഒരു മാസം തുടർച്ചയായി ചെയ്യണം
* ദിവസേന രണ്ടു നേരം പത്തു മിനിറ്റ് നേരം vitamine E ഉപയോഗിച്ച് മസ്സാജ് ചെയ്‌യാം.ഒരു മാസം തുടർച്ചയായി ചെയ്യണം
* സമയം ഒട്ടുമില്ലാത്തവർക് ആഴ്ചയിൽ ഒരു ദിവസം ചെയ്യാനുള്ള ടിപ്പ് ആണിത്.. മുൾട്ടാണിമിട്ടിയും പപ്പായയും പിന്നെ വിറ്റാമിൻ E ക്യാപ്സ്യൂൾ ചേർത്ത് മുഖത്തു ഫേസ്‌പാക്ക് ആക്കി 20 മിനിറ്റ് ഇടുക... ആഴ്ചയിൽ ഒരിക്കൽ കൃത്യമായി ഇത് ചെയ്യണം
* മഞ്ഞളും പാലും ചേർത്ത് മുഖത്തു ഇടുക
* കറ്റാർവാഴ രാത്രിയിൽ മുഖത്തു ഇട്ടിട്ടു കിടക്കുക
* 2 സ്പൂൺ കറ്റാർവാഴ ജെൽ എടുക്കുക.. ഇതിനോടൊപ്പം ഒന്നര സ്പൂൺ തേൻ ചേർക്കുക... 10 മിനിറ്റ് ശേഷം ഇത് മുഖത്തു ഇടണം....20 മിനിറ്റ് ഇട്ടിരുന്ന ശേഷം കഴുകിക്കളയാം.. ഒരു മാസം ചെയ്യുക ഇങ്ങനെ.
* ധാരാളം വെള്ളം കുടിക്കുക
* സൂര്യപ്രകാശം അധികം ഏൽക്കാതെ നോക്കുക

25/10/2017

ഇന്നത്തെ ബ്യൂട്ടി ടിപ്പ്
കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുത്ത നിറം അഥവാ dark circle ഏങ്ങനെ എളുപ്പത്തിൽ മാറ്റം എന്നു നമുക്ക് നോക്കാം... ഉറക്കമില്ലായ്മ തന്നെ ആണ് ഇതിനു പ്രധാന കാരണം... അതുപോലെ തന്നെ പിരിമുറുക്കം അഥവാ stress മറ്റൊരു പ്രധാന കാരണം ആണ്... എന്നാൽ ചിലർക്ക് പാരമ്പര്യം കാരണവും ഈ പ്രശ്നം ഉണ്ടാകാറുണ്ട്..
* വെള്ളരി നീര് ഈ പ്രശ്നത്തെ പരിഹരിക്കും എന്നു എല്ലാവർക്കും അറിയാവുന്നതാണ്.. വെള്ളരി ജ്യൂസ്‌ കുടിക്കുന്നതും നല്ലതാണ്.
* ചർമ്മത്തെ മൃദുവാക്കുകയും വളരെ പെട്ടന്ന് തന്നെ കണ്ണിനു ചുറ്റുമുള്ള കറുപ്പ് കളയാൻ സഹായിക്കുന്നതുമായ ഒന്നാണ് തക്കാളി. ഒരു ടീസ്പൂൺ തക്കാളി നീരും നാരങ്ങ നീരും സമം ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക. ദിവസത്തിൽ രണ്ട് തവണ ചെയ്യുന്നത് വളരെ നല്ലതാണ്. തക്കാളി ജ്യൂസ് നാരങ്ങ വെള്ളവും പുതിയിന ഇലയും ചേർത്ത് കുടിക്കുന്നതും നല്ലതാണ്.
* ഉരുളക്കിഴങ്ങ് കുറച്ച് ഗ്രേറ്റ് ചെയ്തതുംകൂടെ അല്പം ഉരുളക്കിഴങ്ങിന്‍റെ നീരും എടുക്കുക. അതിലേക്ക് പഞ്ഞി മുക്കി കണ്ണിന് മുകളിൽ വയ്ക്കുക. പത്ത് മിനിറ്റിന് ശേഷം എടുത്ത് മാറ്റാം.
* തണുത്ത പാലിൽ മുക്കിയ പഞ്ഞി കണ്ണിനു മുകളിൽ വയ്ക്കുക. അല്പ സമയത്തിന് ശേഷം മാറ്റാം.
* ഓറഞ്ച് നീരും ഗ്ലിസറിനും ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുക. ഇത് കറുപ്പ് മാറ്റും എന്ന് മാത്രമല്ല കണ്ണിന് ചുറ്റും നല്ല തിളക്കവും പ്രാധാനം ചെയ്യും.
* അൽമണ്ട് ഓയിൽ ദിവസേന കണ്ണിനു ചുറ്റും ഇടുക
* അൽമണ്ട് ഓയിൽ, തേൻ, പാൽ ചേർത്ത് ഇടുന്നതും നല്ലതാണ്
ഡാർക്ക്‌ സർക്കിൾ മാറ്റാനുള്ള 6 ഫേസ്മാസ്ക് ആണ് താഴെ പറയുന്നത്
* Face Mask with Vitamin E and Honey
* Face Mask with tomatoes and lemon
* Face Mask with almond oil and lemon juice
* Face Mask with honey, potatoes and olive oil
* Face Mask with cucumber and lemon juice
* Face Mask with turmeric and pineapple juice

25/10/2017

കൈകാലുകളിലെ പൊരിച്ചിൽ ഇന്നേറെ പെൺകുട്ടികളെയും അലട്ടുന്ന വലിയൊരു പ്രശ്നം തന്നെയാണ്... ശരീരത്തിൽ ജലാംശം കുറയുന്നതാണ് ഇതിനു പ്രധാന കാരണം.. അപ്പോൾ ശരീരം ഡ്രൈ ആകുന്നു... അങ്ങനെ ആണ് ചർമ്മത്തിൽ പൊരിച്ചിൽ ഉണ്ടാകുന്നത്... കൈകാലുകളിലെ രോമം ഷേവ് ചെയ്തു കളയുന്നതാണ് പൊരിച്ചിൽ ഉണ്ടാകുന്നതിനു മറ്റൊരു പ്രധാന കാരണം..
പൊരിച്ചിൽ അകറ്റാൻ
* ധാരാളം വെള്ളം കുടിക്കുക
* ഷേവ് ചെയ്തു രോമം കളയാതിരിക്കുക
* വെളിച്ചെണ്ണ പൊരിച്ചിൽ ഉള്ള ഭാഗത്തു
ഇടുക
* ഒലിവ് ഓയിൽ രാത്രി കിടക്കുമ്പോൾ ഇടുക.. രാവിലെ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക
* ആവണക്കെണ്ണ ഇടുന്നതും നല്ലതാണ്
* ദിവസത്തിൽ രണ്ടു തവണ കറ്റാർവാഴ ജെൽ ഇടുന്നത് പൊരിച്ചിൽ മാറ്റാൻ സഹായിക്കും
* Almond oil ഇടുക
*തൈര് അല്ലെങ്കിൽ പാൽപ്പാട ഇടുന്നത് പൊരിച്ചിലിനെ തടയും
*വെള്ളരിക്ക നീര് പൊരിച്ചിൽ ഉള്ള ഭാഗത്തു ഇടുക
*വിറ്റാമിൻ E, തൈരും, തേനും യോജിപ്പിച്ചു ഇടുക ..............................................................................
നാച്ചുറൽ ആയ വഴി അല്ലെങ്കിലും താഴെ പറയുന്ന products പൊരിച്ചിൽ മാറ്റാൻ ഉപയോഗിക്കുന്നവയാണ്
* Petroleum Jelly
* Glycerin Oil
* Vaseline

25/10/2017

വളരെ എളുപ്പത്തിൽ എങ്ങനെ നമ്മുടെ സ്കിൻ ടൈപ്പ് മനസിലാക്കാം എന്നു നമുക്ക് ഇന്ന് നോക്കാം.. താഴെ പറയുന്ന 3 വഴികളിൽ കൂടി നമുക്ക് അത് മനസിലാക്കാം... ഇതിൽ ഏതേലും ഒന്നിലൂടെ സ്കിൻ ടൈപ്പ് മനസിലാക്കുക
1*ആദ്യം മുഖം പയറുപൊടി കൊണ്ടോ ഫേസ് വാഷ് കൊണ്ടോ കഴുകുക.. സോപ്പ് ഉപയോഗിക്കരുത്.. ഇനി താഴെ പറയുന്നവയിൽ ഏത് രീതിയിൽ ആണെന്ന് നോക്കുക
*A* tight
*B* comfortable
*C* itchy&dry
*D* very comfortable
*E* smooth in some and dry in some areas
2*വൈകുന്നേരം തിരക്കൊക്കെ കഴിഞ്ഞു വീട്ടിൽ വരുമ്പോൾ എങ്ങനെ ആണ്
A* flaky patches
B* clean and fresh
C* some redness
D* shiny
E* shiny only in the zone(netti,mookk,lipsinu tazhe)
3*ഇനി രാത്രിയിൽ മുഖത്തു ഒന്നും ഇടരുത്.. എന്നിട്ട് രാവിലെ ഒരു Tissue paper / boalting paper എടുത്തു മുഖം നന്നായി തുടയ്ക്കുക
*A* no oily and little flaky skin residue in the tissue
*B* little oil in the tissue
*C* not detectable
*D* tissue is full of oil
*E* chin ,forehead,nose, inner cheek tissue show oil present,outer cheeks has flaky skin residue
ഇനി നമ്മുടെ ഉത്തരങ്ങൾ വച്ച് നമുക്ക് സ്കിൻ ടൈപ്പ് നോക്കാം
Mostly A :dry skin
Mostly B :normal skin
Mostly C:sensitive skin
Mostly D:oily skin
Mostly C: combination skin

25/10/2017

ഇന്നത്തെ ബ്യൂട്ടി ടിപ്പ്
മുഖം പോലെ തന്നെ ഏതൊരു പെൺകുട്ടിക്കും സ്വന്തം തലമുടിയും പ്രധാനം ആണ്.. കറുത്ത നീണ്ട ഇടതൂർന്ന മുടിയൊക്കെ എല്ലാ പെൺകുട്ടികളുടെയും ആഗ്രഹമാണ്... സ്വന്തം മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഞാൻ ഇന്ന് നിങ്ങളോട് പങ്കുവയ്ക്കുകയാണ്...
താരൻ തന്നെയാണ് മിക്കവാറും പെൺകുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്നം... അതിനുവേണ്ടി ഉപയോഗിച്ച ഷാംപൂ പിന്നെ എണ്ണകൾ ഒക്കെ മനസ്സിനെ മടുപ്പിച്ചതാകും.... അതൊക്കെ മാറ്റി വച്ചിട്ട് ഞാൻ പറയുന്ന ടിപ്സ് ഒന്ന് പരീക്ഷിച്ചു നോക്കുമല്ലോ അല്ലെ...
ഇന്നലെ വിറ്റാമിൻE മുഖത്തു എങ്ങനെ സഹായകരം ആകുന്നു എന്നു നമ്മൾ നോക്കി... അതുപോലെ ചെറിയ പൊടികൈകൾ മുടിക്ക് വേണ്ടിയും ഉണ്ട് കേട്ടോ... മുടി വളർച്ചയ്ക്ക് എല്ലാവരും എണ്ണകൾ ഒത്തിരി ഉപയോഗിച്ച് പരാചയപെട്ടവർ ആകും ഏറെ പേരും... അങ്ങനെ ഉള്ളവരോട് എനിക്ക് പറയാൻ ഉള്ളത് ഒന്നാണ് എണ്ണകൾ മുടി വളർച്ചക്ക് സഹായിക്കില്ല... പകരം നമ്മുടെ ആഹാരശൈലി മാറ്റിയാൽ മുടിയുടെ വളർച്ചയിൽ ഉണ്ടാകുന്ന വ്യത്യാസം പ്രകടം ആകും
പ്രധാന പ്രശ്നങ്ങൾ
*താരൻ
*മുടി കൊഴിച്ചിൽ
*മുടിയുടെ അഗ്രം പൊട്ടൽ
*വരണ്ട മുടി
*നീളം വയ്ക്കാത്ത മുടി
*എണ്ണമയം ഉള്ള മുടി
പരിഹാരങ്ങൾ
* താരൻ മാറുന്നതിനൊപ്പം മുഖത്തെ കുരുക്കളും മാറി കിട്ടും അതിനായി എന്തൊക്കെ ചെയ്‌യാം എന്നു നോക്കാം..
താരൻ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ആദ്യം നോക്കാം.. എന്നിട്ട് അവയെ ഒഴിവാക്കാൻ ശ്രമിക്കാം
1 മുടിയിൽ ഒത്തിരി എണ്ണമയം ഉണ്ടെങ്കിൽ താരൻ ഉണ്ടാകും.. അതുകൊണ്ട് എണ്ണ തേയ്ക്കുന്നവർ അത് ഉടനെ പയറുപൊടി ഉപയോഗിച്ച് കഴുകിക്കളയണം
2 ഡ്രൈ സ്കിൻ ആണെങ്കിൽ താരൻ ഉണ്ടാകും
3 മുടിയെ വൃത്തിയായി പരിചരിച്ചില്ലെങ്കിലും താരൻ ഉണ്ടാകും
ഇതൊക്കെ ആണ് പ്രധാനപെട്ട കാര്യങ്ങൾ... അമിതമായ താരൻ മുഖത്തു മാത്രമല്ല പുറം ഭാഗത്തും കുരുക്കൾ ഉണ്ടാക്കും.. അതുപോലെ പുരികവും കൺപീലികളും കൊഴിഞ്ഞുപോകാനും ഇടയാക്കും...താരനെ മാറ്റി നിർത്താൻ എന്തൊക്കെ ചെയ്‌യാം എന്നു നമുക്ക് നോക്കാം
* ചെറുനാരങ്ങാ നീര് പച്ചവെള്ളം ചേർത്ത് തിളപ്പിക്കണം... ഈ വെള്ളം തണുപ്പിച്ച എടുത്തിട്ട് കുളിക്കുന്നതിനു മുൻപ് നന്നായി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കണo...കൈ കൊണ്ടുള്ള മസ്സാജിൽ നമ്മൾ താരൻ ഇളക്കണം..10 മിനിറ്റ് ചെയ്യണം... .അതുകഴിഞ്ഞ ശേഷം പയറുപൊടി കൊണ്ട് നന്നായി കഴുകണം... രണ്ടു മൂന്നു ദിവസത്തിൽ ഒരിക്കൽ ഇത് ചെയ്യണം
* ചെമ്പരത്തി താളി നല്ലതാണ്
* തൈര് താരൻ മാറാൻ സഹായിക്കും
* പഴങ്കഞ്ഞി വെള്ളം ഇനി കളയാൻ നിൽക്കേണ്ട മുടിയിൽ തേയ്ച്ചോളു താരൻ മാറ്റാൻ നല്ലതാ
*ഉലുവ കുതിർത്തു അരച്ച് തേയ്ക്കുന്നത് ഉത്തമം
*മുട്ടയുടെ വെള്ള താരൻ മാറ്റും
മുടി കൊഴിച്ചിൽ
*താരൻ മാറുന്നതിനൊപ്പം ഒരുവിധമുള്ള എല്ലാ മുടികൊഴിച്ചിലും മാറി കിട്ടും... ഇളം ചൂട് എണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നത് രക്തചംക്രമണത്തെ കൂട്ടും.. ഇത് നല്ലതാണ്
* പിന്നെ വീര്യം കൂടിയ ഷാംപൂ ഉപേക്ഷിക്കുക
*ആവശ്യം ഇല്ലാതെ മുടി എപ്പോഴും ചീകരുത്
മുടിയുടെ അഗ്രം പൊട്ടൽ
* നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കുക
*വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കണം
*കുളി കഴിഞ്ഞു വന്നിട്ട് മുടി ഒത്തിരി തോർത്തരുത്...
*വളരെ സാവധാനം മുടി തോർത്തി എടുക്കണം
വരണ്ട മുടി
* ആവണക്കെണ്ണ വരണ്ട മുടിക്ക് ഉത്തമം ആണ്... ആവണക്കെണ്ണ മുടിയിൽ ഇടുമ്പോൾ പുരികത്തും കണ്പീലിയിലും ഇട്ടാൽ അവിടുത്തെ മുടി നല്ല കറുത്ത നിറത്തിൽ ആകും... കൊഴിച്ചിലും ഉണ്ടാകില്ല
*ദിവസേന മുടി കഴുകുന്നത് ഒഴിവാക്കുന്നത് നല്ലത്
*baby shampoo ഉപയോഗിക്കണം
*ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടിഷണർ ഉപയോഗിക്കണം...തലയോട്ടിയിൽ ആകരുത്
*വരണ്ട മുടി ഉള്ളവർ രണ്ടു ദിവസത്തിൽ ഒരിക്കൽ തല കുളിക്കുന്നത് ആണ് നല്ലതാണ്
മുടിയുടെ വളർച്ച
മുൻപ് പറഞ്ഞത് പോലെ അതിനായി കഴിക്കേണ്ട ആഹാരങ്ങൾ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം
*നെല്ലിക്ക അല്ലെങ്കിൽ നെല്ലിക്ക ജ്യൂസ്‌
*അയൺ ടാബ്ലറ്റ് അല്ലെങ്കിൽ അയൺ അടങ്ങിയ ആഹാരങ്ങൾ
*വിറ്റാമിൻ C അടങ്ങിയ ആഹാരങ്ങൾ...അതായത് ഓറഞ്ച്, പപ്പായ,സ്ട്രാബെറി.....
*മധുര കിഴങ്ങും നല്ലതാണ് മുടി വളർച്ചക്ക്
എണ്ണമയം അകറ്റാൻ
* എണ്ണമയം ഉള്ള മുടിക്കാർ രാവിലെ കുളിക്കുന്നത് ശീലമാക്കണം..കുളി ഒരു തവണ മതി...കൂടുതൽ കുളിച്ചാൽ എണ്ണമയം കൂടും
*വീര്യം കുറഞ്ഞ ഷാംപൂ ഉലയോഗിക്കണം..............................................................................
•മുടിക്ക് ഹെന്ന ചെയ്യുന്നവർ നാച്ചുറൽ മൈലാഞ്ചി തന്നെ അരച്ച് ചെയ്യുന്നതാണ് നല്ലത് പയറുപൊടി കൊണ്ട് മുടി കഴുകുന്നത് ശീലം ആക്കണം മറ്റുള്ളവരുടെ തോർത്ത്‌ ഇനി നമ്മൾ ഉപയോഗിക്കുന്നില്ല സൾഫേറ്റ് അടങ്ങിയ ഷാംപൂ ഉപേക്ഷിക്കണം കറ്റാർവാഴ ജെൽ മുടിക്ക് നല്ലത് ആയുർവേദ കടയിൽ പോയി ഒരു ഷിക്കായി പൌഡർ കൂടി വാങ്ങിച്ചോ... ഷാംപൂ ഉപയോഗിക്കുന്നതിനു പകരം ഉപയോഗിക്കാം ദിവസേന ഉള്ള കുളി അത്ര നല്ലതല്ല.. മുടികഴുകുന്നത് രണ്ടു ദിവസത്തിൽ ഒക്കെ ഒരിക്കൽ ആയാൽ നല്ലത് മുടി ഒരുപാട് അമർത്തി കെട്ടി വയ്ക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണം മറ്റുള്ളവരുടെ ചീപ്പ് ഉപയോഗിക്കരുത് മുടിയിൽ സോപ്പ് ഉപയോഗിച്ചാൽ നല്ല നരച്ച മുടി നേരത്തെ സ്വന്തമാക്കാം... അതുകൊണ്ട് അത് വേണ്ട താരൻ അമിതമായി ഉണ്ടെങ്കിൽ ഡോക്ടറെ കാണുന്നതാണ് നല്ലത്.. കാരണം താരൻ പല തരത്തിൽ ആണ്... ചിലത് അപകടകാരികൾ ആണ്
എല്ലാവരും അഭിപ്രായങ്ങളും നിർദേശങ്ങളും പറയണം

25/10/2017

ഇന്നത്തെ ബ്യൂട്ടി ടിപ്പ്
വിറ്റാമിൻ E
മിക്കവർക്കും പരിചിതൻ ആണ് ഈ പച്ചകുഞ്ഞൻ.. എല്ലാ മെഡിക്കൽ സ്റ്റോറിലും വാങ്ങാൻ കിട്ടും ഇവനെ.. 20 രൂപക്ക് താഴെ വിലവരുന്ന ഇവനെ നീതി മെഡിക്കൽ സ്റ്റോറിൽ അതിലും കുറഞ്ഞ വിലക്ക് നമുക്ക് സ്വന്തമാക്കാം.. ആൾ ചില്ലറക്കാരൻ അല്ല കേട്ടോ... സ്ത്രീ സൗന്ദര്യത്തിൽ പ്രധാന പങ്കാണ് ഇവനുള്ളത്.. നമുക്ക് ആവശ്യം വിറ്റാമിൻ E Evion 400 ആണ്... ഇതിൽ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്... അതുകൊണ്ട് തന്നെ ആന്റിഓക്സിഡന്റ്സ് അടങ്ങിയ ഭക്ഷണം ശീലമാക്കുന്നതും വളരെ നല്ലതാണ്... ഇലക്കറികൾ, നട്സ്, ഡാർക്ക്‌ ചോക്ലേറ്റ് ഒക്കെ ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ആണ്..
വിറ്റാമിൻ E കൊണ്ടുള്ള ഗുണങ്ങൾ
*മിക്കവാറും പെൺകുട്ടികളെ വിഷമിപ്പിക്കുന്നത് തനിക്കു പ്രായത്തേക്കാൾ വയസ്സ് തോന്നിക്കുന്നു എന്നതാണ്... അതിനുള്ള പൂർണ പരിഹാരം വിറ്റാമിൻ E തന്നെയാണ്
*മുഖത്തെ എല്ലാവിധ കറുത്ത പാടുകളും മാറ്റം ഇതിലൂടെ
*വരണ്ട ചർമത്തെ കുറിച്ചുള്ള ആകുലതകളും ഇനി ഉണ്ടാകില്ല
*മുഖകാന്തിക്കും നിറവർദ്ധനവിനും വിറ്റാമിൻ E സഹായിക്കും
വിറ്റാമിൻ E ഉപയോഗിക്കേണ്ട രീതി
*വിറ്റാമിൻ E ടാബ്ലറ്റ് പൊട്ടിച് അതിനകത്തു നിന്നുള്ള ലിക്വിഡ് നിങ്ങൾക്കു മുഖത്തും കഴുത്തിലും ഡയറക്റ്റ് ആയിട്ട് ഇടാം
*കറ്റാർ വാഴയുടെ നീരിനൊപ്പമോ,അല്ലെങ്കിൽ aloevera jel ചേർത്തോ വിറ്റാമിൻ E നിങ്ങൾക് മുഖത്തിടാം... വരണ്ട ചര്മക്കാര്ക് ഇതു വളരെ സഹായകരം ആണ്
*ഉരുളകിഴങ്ങ് നീരിനൊപ്പം വിറ്റാമിൻ E ജോജിപ്പിച് മുഖത്തിട്ടാൽ കണ്ണിനു ചുറ്റും ഉള്ള കറുത്ത പാടുകൾ മാറും
*മുഖത്തു night cream സ്ഥിരം ആയിട്ടു ഉപയോഗിക്കുന്നവർ ആ ക്രീമിനൊപ്പം വിറ്റാമിൻ E ചേർത്തു ഇട്ടു നോക്കിയാൽ മാറ്റം നിങ്ങൾക്കു പ്രകടം ആകും...
രാത്രിയിൽ മുഖത്തു ഇടുന്ന ഈ മിശ്രിതത്തെ രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയണം..
നിങ്ങൾ വിറ്റാമിൻ E മുഖത്തു ഇടുന്നതിനൊപ്പം ചുണ്ടുകളിലും ഈടുകയാണെങ്കിൽ ചുണ്ടുകളെയും ഭംഗി ആയി സംരക്ഷിക്കാം..... അപ്പോൾ എല്ലാ സുന്ദരികളും കൂടുതൽ സുന്ദരികൾ ആകാൻ തയ്യാറായിക്കോ...

Want your business to be the top-listed Beauty Salon in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Thiruvananthapuram