Sreerishi Yoga
Yoga is the best way to maintain the beauty of mind and body
വിശ്വം വിഷ്ണുമയം
12/07/2025
അവാച്യമായ അനുഭൂതികളിൽ ആഴ്ന്നിറങ്ങാനും അലിഞ്ഞുചേരാനും അനുഗ്രഹിക്കപ്പെടുന്ന ചില യാത്രകൾ🙏
സുഖം ഇന്ദ്രിയ അനുഭവങ്ങൾക്കപ്പുറവും മാനസ്സിക അനുഭവങ്ങൾക്കമപ്പുറവു മാണെന്നു അറിയുന്ന അറിവിന്റെ അരുണാചലത്തേക്കു ഇതു ആറാം തവണ 🙏🙌❤️😌
ഈ ഗുരുപൂർണ്ണിമ അരുണാചലേശ്വരം 🙏❤️
നമുക്ക് ജീവൻ ദാനം നൽകിയ, നമ്മളിലൂടെ കർമ്മങ്ങളായി പ്രവർത്തിക്കുന്ന, ത്രികാലങ്ങളിലും നമ്മെ നിയന്ത്രിക്കുന്ന പരമാത്മാബോധം നമ്മുടെ സമീപത്തുതന്നെ എപ്പോഴും ഉണ്ടെന്നറിയുന്ന മനുഷ്യൻ നിന്ദയിലോ സ്തുതിയിലോ പെടുന്നില്ല.(കഠോപനിഷത്ത്)
25/10/2022
🕉️🙏🕉️
12/07/2021
Welcome🙏🙏🙏
02/05/2021
സാംഖ്യം 27
ജാതസ്യ ഹി ധ്രുവോ...ശോചിതുമർഹസി
ശ്രീഋഷി നവബോധവ്യാഖ്യാനം :
കൊറോണ ബാധിച്ച് അമേരിക്കയിൽ അഞ്ചു ലക്ഷത്തിലധികം ആൾക്കാർ മരിച്ചു എന്ന വാർത്ത അറിയുമ്പോൾ വാസ്തവത്തിൽ എന്താണ് നിങ്ങൾക്ക് തോന്നുന്നത്? നിങ്ങളുടെ അടുത്ത ഒരു സുഹൃത്തിനാണത് സംഭവിച്ചത് എന്നറിയുമ്പോൾ എന്താണ് തോന്നുന്നത്? ആദ്യത്തെ വാർത്തയോടുള്ള നമ്മുടെ പ്രതികരണം ആദ്ധ്യാത്മികമായ, തത്വശാസ്ത്രപരമായ, സാമൂഹികമായ, യാഥാർത്ഥ്യബോധത്തോടെ ഉള്ള , അങ്ങനെ പല പൊതു പ്രതലങ്ങളിൽ നിന്നുമുള്ള കാഴ്ചപ്പാടുകളിൽ നിന്നുമായിരിക്കും. പ്രകൃതി സന്തുലനം ആഗ്രഹിക്കുന്നു എന്ന് ഒരു തത്ത്വജ്ഞാനി പ്രതികരിക്കും. ഒരു കടുത്ത ഭക്തൻ ഭഗവാനേ, എല്ലാം നിന്റെ ലീല എന്ന് ആശ്വസിക്കും. ഇനി ചിലർ അമേരിക്കക്കാരുടെ അമിതസ്വാതന്ത്ര്യം നിറഞ്ഞ ജീവിതമാണ് ഇതിന് കാരണം എന്ന് നിരീക്ഷിക്കും.
എന്നാൽ രണ്ടാമത്തെ വാർത്ത മറ്റൊരു ശരീരഭാഷയോടു കൂടിയാവും നാം സ്വീകരിക്കുന്നത്. കണ്ണുതള്ളി, നെഞ്ചത്ത് കൈ വെച്ച്, ശ്വാസം കിട്ടാതെ, വിശ്വസിക്കാനാവാതെ അയ്യോ എപ്പോൾ എന്ന് മാത്രമാവും ഒരു പക്ഷേ നമ്മൾ ചോദിക്കുക.അത് മരിച്ച സമയം അറിയുവാൻ വേണ്ടി അല്ലല്ലോ! ആ ചോദ്യം ചിന്തയിൽ നിന്നും വരുന്നതുമല്ല.
ആദ്യത്തെ വാർത്ത നിങ്ങളുടെ ബുദ്ധിയാണ് അറിഞ്ഞത്. രണ്ടാമത്തേത് നിങ്ങളുടെ വൈകാരികഹൃദയവും.
ആദ്യത്തേതിൽ മമതയുടെ , അഹംബോധത്തിന്റെ അംശം കുറവായിരുന്നു.
അതിനാൽ ആ ഉദ്ദീപനം വിസ്തൃതമായ ഒരു ചിദാകാശത്തിൽ ( inner space) സ്വീകരിക്കപ്പെട്ടു. എന്നാൽ രണ്ടാമത്തെ വാർത്തയിൽ 'നിങ്ങൾ' ഉണ്ട്. അത് ഒരു സംഭവം മാത്രമല്ല. നിങ്ങൾ ഉള്ളതിനാൽ അത് വേദനിപ്പിക്കുന്ന ഒരു അനുഭവമായി മാറി.
ജനിച്ചവർ മരിക്കുമെന്നും മരിച്ചവർ ജനിക്കുമെന്നും തീർച്ചയാണ് എന്ന ഗീത മന്ത്രം ആദ്യ വാർത്തയിൽ നാം എളുപ്പം ഓർക്കുന്നതിനു കാരണം ഇതാണ്.
അപരിഹാര്യേ അർഥേ ന ത്വം ശോചിതുമർഹസി എന്നു ഗീതാകാരൻ തുടർന്നുപറയുന്നു.
സുഹൃത്ത് ശരീരം വെടിഞ്ഞു. തിരിച്ചുവരവ് അസാധ്യമാണ്. ഇതൊരു വലിയ നഷ്ടം ആണെങ്കിൽ തന്നെ ഇനി പരിഹരിക്കാനാവാത്ത ഒരു പ്രശ്നമാണ്. അനശ്വരതയുടെ എൻസൈമുകളിലൂടെ( telomeres)ആയുസ്സ് ദീർഘിപ്പിക്കാനാകുമോ എന്ന് ശാസ്ത്രം പരീക്ഷണം തുടരുമ്പോഴും പരിഹരിക്കാനാവില്ല എന്നുറപ്പുള്ള ഒരു പ്രശ്നമാണ് ശരീരത്തിന്റെ ഒടുക്കം. എപ്പോൾ വേണമെങ്കിലും ശരീരം വെടിയേണ്ടി വരും. എന്നാൽ വാർദ്ധക്യത്തിന്റെ ഒടുവിൽ അത് തീർച്ചയാണ്. അതിനാൽ അതിനെ ഓർത്ത് ദുഃഖിക്കേണ്ടതില്ല എന്ന് ഭഗവാൻ ഓർമിപ്പിക്കുന്നു.
ജീവിതം ഒരു വേനൽമഴ പോലെ, ആകാശത്ത് അപ്രതീക്ഷിതമായി വിരിയുന്ന ഒരു മഴവില്ല് പോലെ, അനിശ്ചിതത്വത്തിന്റെ സൗന്ദര്യം കൂടിയാണ് . അതുതന്നെയാണ് അതിന്റെ കാന്തികശക്തിയും.
നവബോധ പാഠം- പരിഹാരമില്ല എന്നുറപ്പുള്ള എന്തുകാര്യവും ശാന്തമനസ്സോടെ സ്വീകരിക്കണം.
ഈ ചിന്തയെ നമ്മുടെ മനസ്സിന്റെ ഭാഗമാക്കണം. സ്വധർമ്മം അതിന്റെ പൂർണ്ണതയിൽ തന്നെ അനുഷ്ഠിക്കാൻ ശ്രമിക്കുമ്പോഴും
പരിഹാരമില്ലാത്ത ചിലത് ഉണ്ടെന്നും നവബോധത്തിലൂടെ മാത്രമേ അതിനെ മറികടക്കാൻ ആകൂ എന്നും നാമറിയണം, അനുഭവിക്കണം.
ഋഷിസാഗർ 30/4/21
26/04/2021
Bhagwat Geeta and New awareness - 4
സാംഖ്യം 13
നവബോധ വ്യാഖ്യാനം
ദേഹിനോ അസ്മിൻ...ധീരസ്തത്ര ന മുഹ്യതി. ( തുടർച്ച)
എന്നാൽ ബോധത്തിൽ അടിഞ്ഞിരിക്കുന്ന കർമ്മമുദ്രകളുടെ വിവർത്തനമാണ്, വികാസമാണ്, പ്രദർശനമാണ് ജീവിതമെന്ന് തിരിച്ചറിയണമെങ്കിൽ നമ്മുടെ ചിത്തം ആത്മബോധം കൂടി അനുഭവിക്കണം. ഭാഗ്യവശാൽ അതിനുള്ള സാധ്യത മനുഷ്യബോധത്തിൽ ഉണ്ട്.
ആത്മബോധത്തിൽ ചിത്തം ഉറച്ചാൽ ബാല്യ കൗമാര യൗവ്വന വാർധക്യത്തിനു ശേഷം നാം കർമ്മമുദ്രകളുടെ ഭാണ്ഡം കെട്ടിമുറുക്കി ഈ ശരീരത്തിൽ നിന്നും ഇറങ്ങിപ്പോയി കുറെനാൾ വിശ്രമിക്കുന്നു എന്നും കുറച്ചുനാൾ വിശ്രമിച്ചുകഴിഞ്ഞ് അടുത്ത ജീവിതപ്രക്രിയയിലേക്ക് രൂപപ്പെടുന്നു എന്നും മനസ്സിലാക്കാം.
ഇത് നമ്മുടെ ശരീരങ്ങളിലെ അടിസ്ഥാനകണങ്ങളിലും ഇങ്ങനെ തന്നെയാണ്. ഇപ്പോൾ എന്റെ ശരീരത്തിലുള്ള കണങ്ങൾ ഇന്നലെ മറ്റെവിടെയോ ആയിരുന്നു. ചിലപ്പോൾ മറ്റാരുടെയെങ്കിലും ശരീരത്തിൽ . അല്ലെങ്കിൽ ഏതെങ്കിലും വസ്തുവിൽ. നാളെ അത് ഈ രാജ്യമോ ഗ്രഹമോ തന്നെ വിട്ടുപോയേക്കാം!
നാം ഒരു സമയസങ്കല്പത്തിന്റെ, സ്ഥലസങ്കൽപ്പത്തിന്റെ, കുറ്റിയിൽ കെട്ടപ്പെട്ടിരിക്കുന്നു. അതുണ്ടാക്കുന്ന ധാരണ കൾക്കും ഭാവനകൾക്കും അപ്പുറം പോയാലേ ആത്മാവിന്റെ സത്യം തിരിച്ചറിയാനാവൂ.അനുഭവിക്കാനാവൂ.
ഇത് ബുദ്ധിയിൽ പ്രകാശിക്കുന്നവർ നശ്വരത എന്ന സങ്കല്പത്തിൽ ദുഃഖിക്കുന്നില്ല.
ജീവിതമെന്ന നൃത്തശാലയിൽ ഞാൻ പല വേഷങ്ങളണിഞ്ഞാടി ഇങ്ങനെ വന്നുംപോയുമിരിക്കും എന്ന ഭാവന പോലും എത്ര സുന്ദരമാണ് ! നാം നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും സൗമ്യമായും ലളിതമായും അഭിമുഖീകരിക്കുവാൻ ആ ഭാവന തന്നെ ധാരാളം. അതിനാൽ ഈ സനാതനചിന്തയുടെ സ്ഥിരം സാന്നിധ്യം നവബോധത്തിൽ അനിവാര്യമാണ്.
ഋഷിസാഗർ
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Kilimanoor
Thiruvananthapuram
695601

05/07/2025